സ്വർണവില വീണ്ടും ഉയർന്നു; പവന് 120 രൂപ വർധിച്ചു

0
241

കൊച്ചി: രണ്ടു ദിവസം താഴോട്ട് പോയ സ്വർണവില വീണ്ടും തിരിച്ചുകയറി. ഇന്ന് പവന് 120 രൂപയാണ് വർധിച്ചത്. 35,760 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ​ഗ്രാമിന് 15 രൂപയാണ് വർധിച്ചത്. 4470 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന്റെ വില.

കഴിഞ്ഞ രണ്ടുദിവസത്തിനിടെ 560 രൂപയാണ് കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ വീണ്ടും എത്തിയതിന് ശേഷമായിരുന്നു ഇടിവ്. 36,200 ആണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരം. ചൊവ്വാഴ്ചയാണ് വീണ്ടും ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് എത്തിയത്. പിന്നീടായിരുന്നു ഇടിവ്.

ഈ മാസത്തിന്റെ തുടക്കത്തിൽ 35,200 രൂപയായിരുന്നു സ്വർണവില. തുടർന്നുള്ള ദിവസങ്ങളിൽ വില ഉയരുന്നതാണ് കണ്ടത്. കഴിഞ്ഞ വെള്ളിയാഴ്ച പവൻ വില 36,200 രൂപയിൽ എത്തി ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തി. പിന്നീട് താഴ്ന്ന വിലയാണ് കഴിഞ്ഞദിവസം വീണ്ടും ഉയർന്ന് 16ലെ നിലവാരത്തിൽ എത്തിയത്. ആഗോള വിപണിയിലെ ചലനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here