മഞ്ചേശ്വരം: കർണ്ണാടകയോട് അതിർത്തി പങ്കിടുന്ന കേരളത്തിലെ കാസർകോട് ജില്ലയിൽ പത്തോളം സ്ഥലനാമങ്ങൾ മലയാള വൽക്കരിക്കുന്നു എന്ന പ്രചരണം വ്യത്യസ്ത ഭാഷ സ്നോഹികളുടെ ഇടയിൽ ഭിന്നിപ്പുണ്ടാകാനുള്ള ശ്രമമാണ് മംഗലാപുരത്തെ ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകൾ. കേരള മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നോ, ജില്ലാ ഭരണകൂടത്തിൽ നിന്നോ സ്ഥലപേര് മാറ്റവുമായി ബന്ധപ്പെട്ട ഉത്തരവുകളൊന്നും ഇറങ്ങിട്ടില്ലന്നാണ് അറിയാൻ സാധിച്ചത്. മറിച്ചുള്ള പ്രചരണങ്ങൾ തെറ്റാണെന്നും ഭാഷ സ്നോഹികളെ പരസ്പരം ഭിന്നിപ്പിക്കാനുള്ള ശ്രമമാണെന്നും മഞ്ചേശ്വരം മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് എം.പി ഖാലിദ് , ജനറൽ സെക്രട്ടറി ബി.എം. മുസ്തഫ അഭിപ്രായപ്പെട്ടു.
റേഷൻ കാർഡുളിൽ വന്ന ചില അച്ചടി പിഷകുകളുടെ അടിസ്ഥാനത്തിൽ ചിലർ പ്രചരിപ്പിക്കുന്ന കള്ള പ്രചരണ മാത്രമാണെന്നും ഇത് മുതലടുത്ത് കാസർകോടിന്റെ ഐക്യം തകർക്കാമെന്ന ചിലരുടെ മോഹം നടക്കില്ലന്നും നേതാക്കൾ പറഞ്ഞു.