തിരുവനന്തപുരം∙ സംസ്ഥാനത്ത് ശനി, ഞായർ ദിവസങ്ങളിൽ ഏർപ്പെടുത്തിയിരുന്ന വാരാന്ത്യ ലോക്ഡൗണ്‍ പിന്‍വലിച്ചേക്കും. മറ്റു നിയന്ത്രണങ്ങളിലും കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യതയുണ്ട്. മൈക്രോ കണ്ടെയ്‌ൻമെന്റ് മേഖല തിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. വൈകിട്ടു ചേരുന്ന അവലോകന യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും.
ഇളവുകൾ ഇന്നു കൂടി
ബലിപെരുന്നാൾ പ്രമാണിച്ചു സംസ്ഥാനത്തു ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഏർപ്പെടുത്തിയ ഇളവുകൾ ഇന്നുകൂടി തുടരും. ട്രിപ്പിൾ ലോക്ഡൗൺ (ടിപിആർ 15+) ഉള്ള ഡി വിഭാഗം പ്രദേശങ്ങളിൽ ഇളവുകളില്ല.
ടിപിആർ 15 % വരെയുള്ള എ, ബി, സി വിഭാഗം പ്രദേശങ്ങളിൽ അവശ്യസാധന കടകൾക്കു പുറമേ തുണിക്കട, ചെരിപ്പുകട, ഇലക്ട്രോണിക് കട, ഫാൻസി കട, സ്വർണക്കട എന്നിവയ്ക്കും ഇന്നു രാവിലെ 7 മുതൽ രാത്രി 8 വരെ പ്രവർത്തിക്കാം.