ദില്ലി: തുടര്‍ച്ചയായ പ്രളയവും കൊവിഡിനെ തുടര്‍ന്നുണ്ടായ അനന്തമായ ലോക്ക്ഡൗണും കാരണം കഷ്ടതയനുഭവിക്കുന്ന വയനാട് മണ്ഡലത്തിലെ വായ്പയെടുത്ത കര്‍ഷകര്‍ക്കും ചെറുകിട സംരഭകര്‍ക്കും മൊറട്ടോറിയം അനുവദിക്കണമെന്നാവശ്യപ്പെട്ട് എംപി രാഹുല്‍ ഗാന്ധി കേന്ദ്രധനകാര്യ മന്ത്രിക്ക് കത്തെഴുതി. 2021 ഡിസംബര്‍ 31 വരെ മൊറട്ടോറിയം നീട്ടണമെന്നും രാഹുല്‍ഗാന്ധി കത്തിലൂടെ ആവശ്യപ്പെട്ടു. പലിശ എഴുതി തള്ളണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
രണ്ട് വർഷം തുടർച്ചയായുണ്ടായ പ്രളയവും അനന്തമായി നീളുന്ന കോവിഡ് ലോക്ക്ഡൗണും കാരണം കഷ്ടതയനുഭവിക്കുന്ന വയനാട് മണ്ഡലത്തിലെ കർഷകരുടെയും ചെറുകിട സംരംഭകരുടേയും വായ്പകൾക്ക് അടിയന്തിരമായി മൊറട്ടോറിയം അനുവദിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രിക്ക് കത്തയച്ചു. pic.twitter.com/woBsYckhvr
— Rahul Gandhi – Wayanad (@RGWayanadOffice) July 29, 2021