നമ്പര്‍ പ്ലേറ്റില്‍ സ്വന്തം പേരും ചേര്‍ത്തു; ബുള്ളറ്റ് യാത്രക്കാരന് 13,000 രൂപ പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്

0
330

കണ്ണൂര്‍: നമ്പര്‍ പ്ലേറ്റില്‍ നമ്പറിനൊപ്പം സ്വന്തം പേരും ചേര്‍ത്ത ബൈക്ക് യാത്രികന് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്.

കുഞ്ഞിമംഗലത്തെ എംകെപി മുഹമ്മദലിയ്ക്ക് 13,000 രൂപയാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പയ്യന്നൂര്‍ ആര്‍ടി ഓഫിസിലെ എംജി സുധീഷ് പിഴ ഈടാക്കിയത്.

പയ്യന്നൂര്‍ ജോയിന്റ് ആര്‍.ടി.ഒ ടിപി പ്രദീപ്കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ജോയിന്റ് ആര്‍.ടി.ഒ നടത്തിയ വാഹന പരിശോധനയ്ക്കിടെ കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്നോടെ കുഞ്ഞിമംഗലം ആണ്ടാംകൊവ്വലില്‍ നിന്നുമാണ് വാഹനം പിടികൂടിയത്.

കെ.എല്‍ 13 എഎല്‍ 1888 എന്ന റോയല്‍ എന്‍ഫീല്‍ഡ് ബുള്ളിന്റെ നമ്പര്‍ മുഹമ്മദലിയുടെ പേരിനോട് സാമ്യം വരുന്ന തരത്തില്‍ കെ.എല്‍ 13 എഎല്‍ഐ 888 എന്നാണ് വാഹനത്തില്‍ രേഖപ്പെടുത്തിയിരുന്നത്.

നിയമപരമല്ലാത്ത രീതിയില്‍ ഇത്തരത്തില്‍ നമ്പര്‍ പ്ലേറ്റ് സ്ഥാപിച്ചതിനാണ് ബൈക്ക് യാത്രികനില്‍ നിന്നും അധികൃതര്‍ പിഴ ഈടാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here