മീഞ്ച: മഞ്ചേശ്വരം മണ്ഡലത്തിൽ എംഎസ്എഫ് ശാഖാ കമ്മിറ്റി ശാക്തീകരണത്തിന്റെ ഭാഗമായി രണ്ട് മാസം നീളുന്ന “നഖ്ഷേഖദം” (കാൽവെപ്പ്) ക്യാമ്പയിൻ മീഞ്ച പഞ്ചായത്തിലെ മിയ്യപദവിൽ തുടക്കമായി. ക്യാമ്പയിന്റെ ഭാഗമായി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ നൂറിലേറെ ശാഖകളിൽ വിദ്യാർത്ഥി കൂട്ടായ്മകൾ സംഘടിപ്പിക്കും.
ക്യാമ്പ് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂർ ഉദ്ഘാടനം ചെയ്തു. എംഎസ്എഫ് മണ്ഡലം പ്രസിഡന്റ് സവാദ് അങ്കടിമോഗർ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് എംപി ഖാലിദ്, ജനറൽ സെക്രട്ടറി ബിഎം മുസ്തഫ, താജു കടമ്പാർ, msf വൈസ് പ്രസിഡന്റ് സഹദ് അങ്കടിമോഗർ, ജില്ലാ സെക്രട്ടറി റഹീം പള്ളം, മണ്ഡലം ഭാരവാഹികളായ മുഫാസി കോട്ട, അൻസാർ പാവൂർ, നൗഷാദ് മീഞ്ച, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സിറാജ് മാസ്റ്റർ, ജനറൽ സെക്രട്ടറി സിദ്ദിഖ് മീഞ്ച, ജാസിം കടമ്പാർ എന്നിവർ സംസാരിച്ചു.