തൃ​ശൂ​രി​ല്‍ 30 കോ​ടി​യു​ടെ തി​മിം​ഗ​ല ഛര്‍​ദി പി​ടി​കൂ​ടി; കേ​ര​ള​ത്തി​ല്‍​ പി​ടി​കൂ​ടു​ന്ന​ത് ആ​ദ്യ​മാ​യി

0
345

ചേ​റ്റു​വ​യി​ല്‍ 30 കോ​ടി രൂ​പ വി​ല​വ​രു​ന്ന തി​മിം​ഗ​ല ഛര്‍​ദി പി​ടി​കൂ​ടി. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു പേ​രെ വ​നം​വ​കു​പ്പ് അ​റ​സ്റ്റ് ചെ​യ്തു. വാ​ടാ​ന​പ്പി​ള്ളി സ്വ​ദേ​ശി റ​ഫീ​ഖ്, എ​റ​ണാ​കു​ളം സ്വ​ദേ​ശി ഹം​സ, പാ​ല​യൂ​ര്‍ സ്വ​ദേ​ശി ഫൈ​സ​ല്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ‌ഇ​വ​രി​ല്‍​നി​ന്നും 18 കി​ലോ ഭാ​രം​വ​രു​ന്ന ആം​ബ​ര്‍​ഗ്രി​സ് ആ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. വി​പ​ണി​യി​ല്‍ സ്വ​ര്‍​ണ​ത്തോ​ളം വി​ല​മ​തി​ക്കു​ന്ന ആം​ബ​ര്‍​ഗ്രി​സ് കേ​ര​ള​ത്തി​ല്‍​ നി​ന്നും പി​ടി​കൂ​ടു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്.

ക​ട​ലി​ലെ നി​ധി, ഒ​ഴു​കു​ന്ന സ്വ​ര്‍​ണം എ​ന്നൊ​ക്കെ​യാ​ണ് സ്പേം ​തി​മിം​ഗ​ല​ങ്ങ​ളു​ടെ ഛര്‍​ദി അ​ഥ​വാ ആം​ബ​ര്‍​ഗ്രി​സ് അ​റി​യ​പ്പെ​ടു​ന്ന​ത്. സ്പേം ​തി​മിം​ഗ​ല​ത്തി​ന്‍റെ സ്ര​വ​മാ​ണി​ത്. അ​ത്യ​പൂ​ര്‍​വ​മാ​യി മാ​ത്രം ല​ഭി​ക്കു​ന്ന വ​സ്തു​വാ​ണി​ത്. തി​മിം​ഗ​ല​ങ്ങ​ള്‍ ഇ​ട​യ്ക്ക് ഛര്‍​ദി​ച്ചു​ക​ള​യു​ന്ന ഈ ​വ​സ്തു, ജ​ല​നി​ര​പ്പി​ലൂ​ടെ ഒ​ഴു​കി ന​ട​ക്കും. ഒ​മാ​ന്‍ തീ​രം ആം​ബ​ര്‍​ഗ്രി​സ് സാ​ന്നി​ധ്യ​ത്തി​ന് പേ​രു​കേ​ട്ട​താ​ണ്. പ്ര​ധാ​ന​മാ​യും സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ള്‍ നി​ര്‍​മി​ക്കാ​നാ​ണ് ആം​ബ​ര്‍​ഗ്രി​സ് ഉ​പ​യോ​ഗി​ക്കു​ക.

LEAVE A REPLY

Please enter your comment!
Please enter your name here