ട്രക്ക് ബസുമായി കൂട്ടിയിടിച്ചു; റോഡരികില്‍ ഉറങ്ങുകയായിരുന്ന 18 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

0
333

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബരാബങ്കിയില്‍ ട്രക്ക് പാഞ്ഞുകയറി റോഡരികില്‍ നിര്‍ത്തിയിട്ട ബസിന് മുന്നില്‍ കിടന്നുറങ്ങിയ 18 തൊഴിലാളികള്‍ മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. എന്‍ഡിടിവിയാണ് അപകടം റിപ്പോര്‍ട്ട് ചെയ്തത്. ഹരിയാനയില്‍ നിന്ന് മടങ്ങുന്ന ബിഹാര്‍ സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്. ഇവരുടെ ബസ് ബ്രേക്ക് ഡൗണായതിനെ തുടര്‍ന്ന് ഹൈവേക്ക് സമീപം കിടന്നുറങ്ങുകയായിരുന്നു.

നിര്‍ത്തിയിട്ട ബസിന് പിന്നില്‍ അമിതവേഗതയിലെത്തിയ ട്രക്ക് ഇടിച്ചു. അതിശക്തിയില്‍ മുന്നോട്ടു നീങ്ങിയ ബസ് കയറി 18 പേരും തല്‍ക്ഷണം മരിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് സീനിയര്‍ പൊലീസ് ഓഫിസര്‍ സത്യനാരായണ്‍ സാബത്ത് പറഞ്ഞു. രക്ഷാസേന എത്തിയാണ് ബസിനുള്ളില്‍ കുടുങ്ങിയ മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here