ജില്ലയിലെ 14 തദ്ദേശ സ്ഥാപനങ്ങൾ കാറ്റഗറി ഡിയിൽ; ഒരാഴ്ചത്തെ ശരാശരി ടി.പി.ആർ 13.75; നിയന്ത്രണങ്ങൾ, ഇളവുകൾ

0
342

കാസര്‍കോട്: ഒരാഴ്ചത്തെ ശരാശരി കോവിഡ്-19 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ (ടി.പി.ആര്‍) അടിസ്ഥാനത്തില്‍ ജില്ലയിലെ 14 തദ്ദേശസ്ഥാപനങ്ങള്‍ കാറ്റഗറി ഡിയിലും 16 എണ്ണം കാറ്റഗറി സിയിലും 8 എണ്ണം കാറ്റഗറി ബിയിലും വോര്‍ക്കാടി, മീഞ്ച, ബെള്ളൂര്‍ പഞ്ചായത്തുകള്‍ കാറ്റഗറി എയിലും ഉള്‍പ്പെടുത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സനായ ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ഉത്തരവിട്ടു. ജില്ലയുടെ ഒരാഴ്ചത്തെ ശരാശരി ടിപിആര്‍ 13.75 ശതമാനം ആണ്. ജുലായ് 21 മുതല്‍ 27 വരെ ജില്ലയില്‍ ആകെ 37541 കോവിഡ് ടെസ്റ്റ് നടത്തി. അതില്‍ 5162 പേര്‍ പോസിറ്റീവായി.

ഓരോ കാറ്റഗറിയിലും ഒരാഴ്ചത്തെ ടെസ്റ്റ്, പോസിറ്റീവ് കേസ്, ഒരാഴ്ചത്തെ ശരാശരി ടിപിആര്‍ എന്ന ക്രമത്തില്‍ ചുവടെ.

കാറ്റഗറി എ (5 ശതമാനത്തില്‍ താഴെ)

വോര്‍ക്കാടി (414 ടെസ്റ്റ്, 11 പോസിറ്റീവ്, ടിപിആര്‍ 2.66), മീഞ്ച (281 ടെസ്റ്റ്, 12 പോസിറ്റീവ്, ടിപിആര്‍ 4.27), ബെള്ളൂര്‍ (218 ടെസ്റ്റ്, 10 പോസിറ്റീവ്, ടിപിആര്‍ 4.59)

കാറ്റഗറി ബി (5 മുതല്‍ 10 ശതമാനം വരെ)

ഈസ്റ്റ് എളേരി (920 ടെസ്റ്റ്, 57 പോസിറ്റീവ്, ടിപിആര്‍ 6.20), വലിയപറമ്പ (929 ടെസ്റ്റ്, 60 പോസിറ്റീവ്, ടിപിആര്‍ 6.46), കള്ളാര്‍ (866 ടെസ്റ്റ്, 61 പോസിറ്റീവ്, ടിപിആര്‍ 7.04), കാസര്‍കോട് (1531 ടെസ്റ്റ്, 113 പോസിറ്റീവ്, ടിപിആര്‍ 7.38), ഉദുമ (1669 ടെസ്റ്റ്, 136 പോസിറ്റീവ്, ടിപിആര്‍ 8.15), കുംബഡാജെ (201 ടെസ്റ്റ്, 17 പോസിറ്റീവ്, ടിപിആര്‍ 8.46), ബളാല്‍ (1338 ടെസ്റ്റ്, 127 പോസിറ്റീവ്, ടിപിആര്‍ 9.49), എന്‍മകജെ (246 ടെസ്റ്റ്, 24 പോസിറ്റീവ്, ടിപിആര്‍ 9.76).

കാറ്റഗറി സി (10 മുതല്‍ 15 ശതമാനം വരെ)

മധൂര്‍ (889 ടെസ്റ്റ്, 91 പോസിറ്റീവ്, ടിപിആര്‍ 10.24), ചെമ്മനാട് (2354 ടെസ്റ്റ്, 252 പോസിറ്റീവ്, ടിപിആര്‍ 10.71), പനത്തടി (1093 ടെസ്റ്റ്, 123 പോസിറ്റീവ്, ടിപിആര്‍ 11.25), പടന്ന (595 ടെസ്റ്റ്, 67 പോസിറ്റീവ്, ടിപിആര്‍ 11.26), പൈവളിഗെ (337 ടെസ്റ്റ്, 38 പോസിറ്റീവ്, ടിപിആര്‍ 11.28), ബദിയഡുക്ക (502 ടെസ്റ്റ്, 57 പോസിറ്റീവ്, ടിപിആര്‍ 11.35), കുമ്പള (676 ടെസ്റ്റ്, 77 പോസിറ്റീവ്, ടിപിആര്‍ 11.39), മഞ്ചേശ്വരം (293 ടെസ്റ്റ്, 36 പോസിറ്റീവ്, ടിപിആര്‍ 12.29), പള്ളിക്കര (1450 ടെസ്റ്റ്, 180 പോസിറ്റീവ്, ടിപിആര്‍ 12.41), കാഞ്ഞങ്ങാട് (2128 ടെസ്റ്റ്, 269 പോസിറ്റീവ്, ടിപിആര്‍ 12.64), മൊഗ്രാല്‍പുത്തൂര്‍ (475 ടെസ്റ്റ്, 62 പോസിറ്റീവ്, ടിപിആര്‍ 13.05), വെസ്റ്റ് എളേരി (807 ടെസ്റ്റ്, 108 പോസിറ്റീവ്, ടിപിആര്‍ 13.38), പുത്തിഗെ (239 ടെസ്റ്റ്, 32 പോസിറ്റീവ്, ടിപിആര്‍ 13.39), കിനാനൂര്‍-കരിന്തളം (1496 ടെസ്റ്റ്, 212 പോസിറ്റീവ്, ടിപിആര്‍ 14.17), പുല്ലൂര്‍-പെരിയ (1528 ടെസ്റ്റ്, 224 പോസിറ്റീവ്, ടിപിആര്‍ 14.66), ചെങ്കള (1172 ടെസ്റ്റ്, 175 പോസിറ്റീവ്, ടിപിആര്‍ 14.93)

കാറ്റഗറി ഡി (15 ശതമാനത്തിന് മുകളില്‍)

കോടോം-ബേളൂര്‍ (1494 ടെസ്റ്റ്, 226 പോസിറ്റീവ്, ടിപിആര്‍ 15.13), കുറ്റിക്കോല്‍ (1225 ടെസ്റ്റ്, 192 പോസിറ്റീവ്, ടിപിആര്‍ 15.67), പിലിക്കോട് (945 ടെസ്റ്റ്, 149 പോസിറ്റീവ്, ടിപിആര്‍ 15.77), മംഗല്‍പാടി (872 ടെസ്റ്റ്, 141 പോസിറ്റീവ്, ടിപിആര്‍ 16.17), ദേലംപാടി (602 ടെസ്റ്റ്, 98 പോസിറ്റീവ്, ടിപിആര്‍ 16.28), ബേഡഡുക്ക (1306 ടെസ്റ്റ്, 227 പോസിറ്റീവ്, ടിപിആര്‍ 17.38), തൃക്കരിപ്പൂര്‍ (675 ടെസ്റ്റ്, 126 പോസിറ്റീവ്, ടിപിആര്‍ 18.67), കാറഡുക്ക (239 ടെസ്റ്റ്, 45 പോസിറ്റീവ്, ടിപിആര്‍ 18.83), നീലേശ്വരം (1198 ടെസ്റ്റ്, 260 പോസിറ്റീവ്, ടിപിആര്‍ 21.70), ചെറുവത്തൂര്‍ (1114 ടെസ്റ്റ്, 242 പോസിറ്റീവ്, ടിപിആര്‍ 21.72), അജാനൂര്‍ (1272 ടെസ്റ്റ്, 277 പോസിറ്റീവ്, ടിപിആര്‍ 21.78), മുളിയാര്‍ (555 ടെസ്റ്റ്, 152 പോസിറ്റീവ്, ടിപിആര്‍ 27.39), കയ്യൂര്‍-ചീമേനി (916 ടെസ്റ്റ്, 253 പോസിറ്റീവ്, ടിപിആര്‍ 27.62), മടിക്കൈ (481 ടെസ്റ്റ്, 143 പോസിറ്റീവ്, ടിപിആര്‍ 29.73).

നിയന്ത്രണങ്ങൾ, ഇളവുകൾ

നേരത്തെ നൽകിയ ഇളവുകളും നിയന്ത്രണങ്ങളും തുടരുന്നതാണ്.
* ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിൽ കൂടുതലുള്ള തദ്ദേശ സ്ഥാപന പരിധികളിൽ ശനി, ഞായർ ദിവസങ്ങളിൽ നടപ്പിലാക്കി വരുന്നതരം സമ്പൂർണ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതാണ്.

* ഒരു ഡോസ് വാക്സിൻ എങ്കിലും സ്വീകരിച്ചവരോ കോവിഡ് രോഗ വിമുക്തരായവരോ ഒഴികെ ഉള്ളവർ കടകളിലേക്കും മറ്റാവശ്യങ്ങൾക്കും പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്.

കാറ്റഗറി എ ഇളവുകളും നിയന്ത്രണങ്ങളും

* തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്മീഷനുകൾ, കമ്പനികൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ എന്നിവ ഉൾപ്പെടെ എല്ലാ പൊതു ഓഫീസുകളും കമ്പനികൾ, കമ്മീഷനുകൾ, കോർപറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയും 50 ശതമാനം ജീവനക്കാരോടുകൂടി പ്രവർത്തിക്കാം.

* അവശ്യ സേവന വിഭാഗത്തിൽപ്പെടുന്ന വകുപ്പുകളുടെ ഓഫീസുകൾ മുഴുവൻ ജീവനക്കാരേയും ഉപയോഗിച്ചുകൊണ്ട് പ്രവർത്തിക്കേണ്ടതാണ്.

* അക്ഷയ ജനസേവന കേന്ദ്രങ്ങൾ രാവിലെ ഏഴ് മുതൽ വൈകീട്ട് എട്ട് വരെ.

* അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ രാത്രി എട്ട് വരെ.

*വ്യാവസായിക, കാർഷിക പ്രവർത്തനങ്ങൾ, നിർമ്മാണ പ്രവർത്തനങ്ങൾ, ഇവിടേക്കുള്ള പാക്കേജിങ് ഉൾപ്പെടെ അസംസ്‌കൃത വസ്തുക്കൾ വിൽപ്പന നടത്തുന്ന കടകൾ രാവിലെ ഏഴ് മുതൽ രാത്രി എട്ട് വരെ.

* മറ്റു കടകൾ, സ്വകാര്യ സ്ഥാപനങ്ങൾ പകുതി ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി രാവിലെ ഏഴ് മുതൽ രാത്രി എട്ട് മണി വരെ.

* ബ്യൂട്ടി പാർലറുകൾ, ബാർബർ ഷോപ്പുകൾ എന്നിവയ്ക്ക് ഹെയർ സ്റ്റൈലിംഗിന് മാത്രം രാവിലെ ഏഴ് മുതൽ രാത്രി എട്ട് മണി വരെ.

* ഇലക്ട്രോണിക് ഷോപ്പുകൾ, മൊബൈൽ ഫോണുകളുടേത് ഉൾപ്പെടെയുള്ള ഇലക്ട്രോണിക് റിപ്പെയർ ഷോപ്പുകൾ എന്നിവയ്ക്ക് ശനി, ഞായർ ഒഴികെ എല്ലാ ദിവസവും രാവിലെ ഏഴ് മുതൽ രാത്രി എട്ട് വരെ അനുമതി.

* തുണിക്കടകൾ, ജ്വല്ലറി, പാദരക്ഷകൾ വിൽക്കുന്ന കടകൾ, വിദ്യാർഥികൾക്ക് ബുക്ക്സ് ഷോപ്പ്, റിപ്പയർ സർവീസുകൾ പകുതി ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി രാവിലെ ഏഴ് മുതൽ രാത്രി എട്ട് മണി വരെ.

* ഓട്ടോ, ടാക്‌സി പ്രവർത്തിക്കാം.

* ഹോട്ടലുകളിൽനിന്നും റസ്റ്റോറന്റുകളിൽനിന്നുമുള്ള ഭക്ഷണം പാഴ്സൽ/ഹോം ഡെലിവറിയായി മാത്രം രാത്രി 9.30 വരെ അനുവദിക്കും.

* ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ തിങ്കൾ മുതൽ വെള്ളി വരെ.

* ആരാധനാലയങ്ങൾ അനുവദനീയമാണ്. പരമാവധി 15 പേർ മാത്രം, വിശേഷ ദിവസങ്ങളിൽ പരമാവധി 40 പേർ.

* ബീവറേജസ് ഔട്ട്‌ലെറ്റുകൾ, ബാറുകൾ രാവിലെ 9 മുതൽ വൈകീട്ട് ഏഴ് വരെ. ടേക്ക് എവേ കൗണ്ടറുകൾ മാത്രം.

* പരസ്പര സമ്പർക്കമില്ലാത്ത ഔട്ട് ഡോർ സ്പോർട്സ്, ഇൻഡോർഗെയിമുകൾ/ജിമ്മുകൾ അനുവദനീയമാണ്്. പരമാവധി 20 പേർ മാത്രം.

* വിനോദ സഞ്ചാര മേഖലകളിലെ താമസ സൗകര്യങ്ങൾ പ്രവർത്തിക്കാം. ജീവനക്കാർ ഒരു ഡോസ് എങ്കിലും വാക്സിൻ എടുത്തിരിക്കണം. താമസത്തിനായി വരുന്നവർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റ്/ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

കാറ്റഗറി ബി ഇളവുകളും നിയന്ത്രണങ്ങളും

* തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്മീഷനുകൾ, കമ്പനികൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ എന്നിവ ഉൾപ്പെടെ എല്ലാ പൊതു ഓഫീസുകളും കമ്പനികൾ, കമ്മീഷനുകൾ, കോർപറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയും 50 ശതമാനം ജീവനക്കാരോടുകൂടി പ്രവർത്തിക്കാം.

* അവശ്യ സേവന വിഭാഗത്തിൽപ്പെടുന്ന വകുപ്പുകളുടെ ഓഫീസുകൾ മുഴുവൻ ജീവനക്കാരേയും ഉപയോഗിച്ചുകൊണ്ട് പ്രവർത്തിക്കേണ്ടതാണ്.

* വ്യാവസായിക, കാർഷിക പ്രവർത്തനങ്ങൾ, നിർമ്മാണ പ്രവർത്തനങ്ങൾ,
ഇവിടേക്കുള്ള പാക്കേജിങ് ഉൾപ്പെടെ അസംസ്‌കൃത വസ്തുക്കൾ വിൽപ്പന നടത്തുന്ന കടകൾ രാവിലെ ഏഴ് മുതൽ രാത്രി എട്ട് വരെ.

* അവശ്യവസ്തുക്കളുടെ കടകൾ രാവിലെ ഏഴ് മുതൽ രാത്രി എട്ട് മണി വരെ പ്രവർത്തനം അനുവദിക്കും. മറ്റു കടകൾ, സ്വകാര്യ സ്ഥാപനങ്ങൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പകുതി ജീവനക്കാരുമായി രാവിലെ ഏഴ് മുതൽ രാത്രി എട്ട് മണി വരെ

* അക്ഷയ ജനസേവന കേന്ദ്രങ്ങൾ രാവിലെ ഏഴ് മുതൽ വൈകീട്ട് എട്ട് വരെ.

* ബ്യൂട്ടി പാർലറുകൾ, ബാർബർ ഷോപ്പുകൾ എന്നിവയ്ക്ക് ഹെയർ സ്റ്റൈലിംഗിന് മാത്രം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ ഏഴ് മുതൽ രാത്രി എട്ട് മണി വരെ.

* ഇലക്ട്രോണിക് ഷോപ്പുകൾ, മൊബൈൽ ഫോണുകളുടേത് ഉൾപ്പെടെയുള്ള ഇലക്ട്രോണിക് റിപ്പെയർ ഷോപ്പുകൾ എന്നിവയ്ക്ക് ശനി, ഞായർ ഒഴികെ എല്ലാ ദിവസവും രാവിലെ ഏഴ് മുതൽ രാത്രി എട്ട് വരെ അനുമതി.

* ഓട്ടോറിക്ഷകൾ പ്രവർത്തിക്കാം.

* ഹോട്ടലുകളിൽനിന്നും റസ്റ്റോറന്റുകളിൽനിന്നുമുള്ള ഭക്ഷണം പാഴ്സൽ/ഹോം ഡെലിവറിയായി മാത്രം രാത്രി 9.30 വരെ അനുവദിക്കും.

* ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ തിങ്കൾ മുതൽ വെള്ളി വരെ.

* ആരാധനാലയങ്ങൾ അനുവദനീയമാണ്. പരമാവധി 15 പേർ മാത്രം, വിശേഷ ദിവസങ്ങളിൽ പരമാവധി 40 പേർ.

* ബീവറേജസ് ഔട്ട്‌ലെറ്റുകൾ, ബാറുകൾ രാവിലെ 9 മുതൽ വൈകീട്ട് ഏഴ് വരെ. ടേക്ക് എവേ കൗണ്ടറുകൾ മാത്രം.

* പരസ്പര സമ്പർക്കമില്ലാത്ത ഔട്ട് ഡോർ സ്പോർട്സ്, ഇൻഡോർഗെയിമുകൾ/ജിമ്മുകൾ അനുവദനീയമാണ്്. പരമാവധി 20 പേർ മാത്രം.

* വിനോദ സഞ്ചാര മേഖലകളിലെ താമസ സൗകര്യങ്ങൾ പ്രവർത്തിക്കാം. ജീവനക്കാർ
ഒരു ഡോസ് എങ്കിലും വാക്സിൻ എടുത്തിരിക്കണം. താമസത്തിനായി വരുന്നവർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റ്/ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

കാറ്റഗറി സി ഇളവുകളും നിയന്ത്രണങ്ങളും

* തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്മീഷനുകൾ, കമ്പനികൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ എന്നിവ ഉൾപ്പെടെ എല്ലാ പൊതു ഓഫീസുകളും കമ്പനികൾ, കമ്മീഷനുകൾ, കോർപറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയും 25 ശതമാനം ജീവനക്കാരോടുകൂടി പ്രവർത്തിക്കാം.

* അവശ്യ സേവന വിഭാഗത്തിൽപ്പെടുന്ന വകുപ്പുകളുടെ ഓഫീസുകൾ മുഴുവൻ ജീവനക്കാരേയും ഉപയോഗിച്ചുകൊണ്ട് പ്രവർത്തിക്കേണ്ടതാണ്.

* അക്ഷയ ജനസേവന കേന്ദ്രങ്ങൾ രാവിലെ ഏഴ് മുതൽ വൈകീട്ട് എട്ട് വരെ.

* അവശ്യവസ്തുക്കളുടെ കടകൾ രാവിലെ ഏഴ് മുതൽ രാത്രി എട്ട് മണി വരെ
അനുവദിക്കും. മറ്റു കടകൾ, സ്വകാര്യ സ്ഥാപനങ്ങൾ പകുതി ജീവനക്കാരുമായി വെള്ളിയാഴ്ച മാത്രം രാവിലെ ഏഴ് മുതൽ രാത്രി എട്ട് മണി വരെ പ്രവർത്തിക്കാം.

* ഇലക്ട്രോണിക് ഷോപ്പുകൾ, മൊബൈൽ ഫോണുകളുടേത് ഉൾപ്പെടെയുള്ള ഇലക്ട്രോണിക് റിപ്പെയർ ഷോപ്പുകൾ എന്നിവയ്ക്ക് വെള്ളിയാഴ്ച മാത്രം രാവിലെ ഏഴ് മുതൽ രാത്രി എട്ട് വരെ പ്രവർത്തിക്കാം.

* വ്യാവസായിക, കാർഷിക പ്രവർത്തനങ്ങൾ, നിർമ്മാണ പ്രവർത്തനങ്ങൾ, ഇവിടേക്കുള്ള പാക്കേജിങ് ഉൾപ്പെടെ അസംസ്‌കൃത വസ്തുക്കൾ വിൽപ്പന നടത്തുന്ന കടകൾ രാവിലെ ഏഴ് മുതൽ രാത്രി എട്ട് വരെ.

* തുണിക്കടകൾ, ജ്വല്ലറി, പാദരക്ഷകൾ വിൽക്കുന്ന കടകൾ, വിദ്യാർഥികൾക്ക് ബുക്ക്സ് ഷോപ്പ്, റിപ്പയർ സർവീസുകൾ വെള്ളിയാഴ്ച മാത്രം പകുതി ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി രാവിലെ ഏഴ് മുതൽ രാത്രി എട്ട് മണി വരെ.

* ഓട്ടോ, ടാക്സി അനുമതിയില്ല.

* ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ തിങ്കൾ മുതൽ വെള്ളി വരെ.

* ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും രാത്രി 7 വരെ പാഴ്‌സൽ ഹോം ഡെലിവറി എന്നിവ മാത്രം.

* ആരാധനാലയങ്ങൾ, ബീവറേജസ് ഔട്ട്ലെറ്റുകൾ, ഔട്ട്്ഡോർ സ്പോർട്സ്, ഇൻഡോർ ഗെയിം, ജിം, വിനോദ സഞ്ചാര മേഖലകളിലെ താമസ സൗകര്യങ്ങൾ എന്നിവയ്ക്ക് അനുമതിയില്ല.

കാറ്റഗറി ഡി ഇളവുകളും നിയന്ത്രണങ്ങളും

* കാറ്റഗറി ഡിയിലെ തദ്ദേശ സ്ഥാപന പരിധികളിൽ ശനി, ഞായർ ദിവസങ്ങളിൽ നടപ്പിലാക്കുന്ന തരം സമ്പൂർണ ലോക്ഡൗൺ നിയന്ത്രണങ്ങൾ നടപ്പിലാക്കും.

* അവശ്യ സേവന വിഭാഗത്തിൽപ്പെടുന്ന വകുപ്പുകളുടെ ഓഫീസുകൾ മുഴുവൻ ജീവനക്കാരേയും ഉപയോഗിച്ചുകൊണ്ട് പ്രവർത്തിക്കേണ്ടതാണ്.

* അക്ഷയ ജനസേവന കേന്ദ്രങ്ങൾ രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ.

* വ്യാവസായിക, കാർഷിക പ്രവർത്തനങ്ങൾ, നിർമ്മാണ പ്രവർത്തനങ്ങൾ, ഇവിടേക്കുള്ള പാക്കേജിങ് ഉൾപ്പെടെ അസംസ്‌കൃത വസ്തുക്കൾ വിൽപ്പന നടത്തുന്ന കടകൾ രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെ.

* ബാങ്കുകൾ, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവ തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 10 മുതൽ ഉച്ച രണ്ട് മണി വരെ മാത്രം.

* ഹോട്ടലുകൾ, റസ്റ്റോറൻറുകൾ രാത്രി ഏഴ് വരെ ഹോം ഡെലിവറി മാത്രം അനുവദിക്കും.

* അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ പ്രവർത്തിക്കാം. മറ്റ് കടകൾ, സ്വകാര്യ സ്ഥാപനങ്ങൾ, അക്ഷയ, ജനസേവന കേന്ദ്രം, ഓട്ടോ ടാക്സി, ആരാധനാലയങ്ങൾ, ബീവറേജസ് ഔട്ട്ലെറ്റുകൾ, ഔട്ട്്ഡോർ സ്പോർട്സ്, ഇൻഡോർ ഗെയിം, ജിം, വിനോദ സഞ്ചാര മേഖലകളിലെ താമസ സൗകര്യങ്ങൾ എന്നിവയ്ക്ക് അനുമതിയില്ല.

താഴെ പറയുന്ന സേവനങ്ങൾ ജില്ലയിലെ എല്ലാ പ്രദേശത്തും അനുവദിക്കുന്നതാണ്.

* ഡിസ്‌പെൻസറികൾ, മെഡിക്കൽ സ്റ്റോറുകൾ, മെഡിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന കടകൾ, ക്ലിനിക്കുകൾ, നഴ്‌സിങ് ഹോമുകൾ, ലബോറട്ടറികൾ, ആംബുലൻസുകൾ, ആശുപത്രികളുമായി ബന്ധപ്പെടുന്ന മറ്റു സ്ഥാപനങ്ങൾ.

* പെട്രോൾ പമ്പുകൾ, എൽ.പി.ജി ഗ്യാസ് സംഭരണവും വിതരണവും.

* കോൾഡ് സ്റ്റോറേജുകൾ, വെയർഹൗസുകൾ സ്വകാര്യ സെക്യൂരിറ്റി സർവീസ്,
കേബിൾ, ഡി.ടി.എച്ച് സർവീസ്, ടെലികമ്യൂണിക്കേഷൻസ്, ഇന്റർനെറ്റ് ബ്രോഡ്കാസ്റ്റിങ് കേബിൾ സർവീസുകൾ

* ഐ.ടി, ഐ.ടി ഇനേബിൾഡ് സർവീസുകൾ

* പ്രിന്റ്, ഇലക്ട്രോണിക്‌സ്, സോഷ്യൽമീഡിയ സ്ഥാപനങ്ങൾ

* സഹകരണ ക്രെഡിറ്റ് സൊസൈറ്റികൾ

* ഇ-കോമേഴ്‌സ്, അവയുടെ വാഹനങ്ങൾ.

* വാഹനങ്ങളുടെ അടിയന്തിര അറ്റകുറ്റപ്പണികൾ, സർവീസുകൾ

* ഉൾനാടൻ മത്സ്യബന്ധനം, അക്വാകൾച്ചർ ഉൾപ്പെടെ മത്സ്യബന്ധന മേഖല

* പാലിയേറ്റീവ് കെയർ സർവീസുകൾ.

* കള്ളു ഷാപ്പുകളിൽ പാഴ്‌സൽ മാത്രം.

* പ്രകൃതിദത്ത റബ്ബറുകളുടെ വ്യാപാരം.

* കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്, ഹസാഡസ് വേസ്റ്റ് മാനേജ്‌മെൻറിന്.

* ടാക്‌സികൾ, ഓട്ടോറിക്ഷകൾ എന്നിവ വിമാനത്താവളം, തുറമുഖം,
റെയിൽവേസ്റ്റേഷൻ എന്നിവിടങ്ങളിലേക്കും വാക്‌സിനേഷന് പോകാനും അവശ്യ സാമഗ്രികൾ വാങ്ങാനും ഹോസ്പിറ്റൽ ആവശ്യത്തിനും മാത്രം. ടാക്‌സിയിൽ ഡ്രൈവറും മൂന്ന് പേരും ഓട്ടോയിൽ ഡ്രൈവറും രണ്ട് പേരും മാത്രം അനുവദിക്കും. കുടുംബാംഗങ്ങളുടെ യാത്രയ്ക്ക് ഇത് ബാധകമല്ല.

* ശുചീകരണ സാമഗ്രികളുടെ വിൽപന, വിതരണം.

* മാസ്‌ക്, സാനിറ്റൈസർ ഉൾപ്പെടെ കോവിഡ് പ്രതിരോധ സാമഗ്രികളുടെ നിർമ്മാണം, വിതരണം

* ഇലക്ട്രിക്കൽ, പ്ലംബിങ്, എസി, ലിഫ്റ്റ് മെക്കാനിക്കുകളുടെ ഹോം സർവീസ്

* മഴക്കാലപൂർവ ശുചീകരണം

* കിടപ്പു രോഗികളുടെ ശുശ്രൂഷ.

* കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് തൊഴിലുറപ്പ് പ്രവൃത്തികൾ.

* അഭിഭാഷക ഓഫീസ്/ക്ലാർക്കുമാർ (ട്രിപ്പിൾ ലോക്ഡൗൺ പ്രദേശങ്ങളിൽ ഒഴികെ)

* ദേശീയ സമ്പാദ്യ പദ്ധതിയിലെ ആർ.ഡി കളക്ഷൻ ഏജന്റുമാർ

നിർമാണ മേഖലയിലേക്കുള്ള ചെങ്കല്ലുകളുടെ വാഹനങ്ങൾ അനുവദിക്കും.

* വിവാഹങ്ങൾക്കും, മരണാനന്തര ചടങ്ങുകൾക്കും പരമാവധി 20 പേരെ മാത്രമേ അനുവദിക്കൂ. ആൾക്കൂട്ടങ്ങളോ, പൊതുപരിപാടികളോ അനുവദിക്കില്ല.

* എല്ലാ അഖിലേന്ത്യ സംസ്ഥാനതല പൊതുപരീക്ഷകളും സ്‌പോർട്‌സ് സെലക്ഷൻ ട്രയൽസ് ഉൾപ്പെടെ അനുവദിക്കും.

* റസ്റ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദമുണ്ടാകില്ല. ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനം തുടരും.

* വിനോദപരിപാടികൾ, ആളുകൾ കൂടുന്ന ഇൻഡോർ പ്രവർത്തനങ്ങൾ (മാളുകൾ ഉൾപ്പെടെ) തുടങ്ങിയവ അനുവദിക്കില്ല.

പ്രവർത്തനം അനുവദിച്ച എല്ലാ സ്ഥാപനങ്ങളിലും കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കുന്നു എന്ന് ബന്ധപ്പെട്ടവർ ഉറപ്പുവരുത്തേണ്ടതാണ്. ജീവനക്കാർ ആരെങ്കിലും ചെറിയ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ പോലും നിർബന്ധമായും ടെസ്റ്റ് ചെയ്യേണ്ടതും നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ട് ഹാജരാക്കുംവരെ ജോലിയിൽനിന്ന് മാറ്റി നിർത്തേണ്ടതുമാണ്. ഇതിന്റെ പൂർണ്ണ ഉത്തരവാദിത്തം ബന്ധപ്പെട്ട സ്ഥാപന മേധാവി അല്ലെങ്കിൽ ഉടമയ്ക്ക് ആയിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here