ഉവൈസിയുടെ പാര്‍ട്ടിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു; പ്രൊഫൈലില്‍ ഇലോണ്‍ മസ്‌കിന്റെ ചിത്രം

0
377

ഹൈദരാബാദ്: അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിയായ ആള്‍ ഇന്ത്യ മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്‌ലിമീന്റെ (എ.ഐ.എം.ഐ.എം.) ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ടെസ്ല തലവന്‍ ഇലോണ്‍ മസ്‌കിന്റെ ചിത്രവും ക്രിപ്‌റ്റോകറന്‍സിയെക്കുറിച്ചുള്ള ട്വീറ്റുകളുമാണ് അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

അക്കൗണ്ടില്‍ നിന്ന് പാര്‍ട്ടിയുടെ ചിഹ്നവും ഒഴിവാക്കിയിട്ടുണ്ട്. അക്കൗണ്ടിലെ മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട് പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു.

അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് ട്വിറ്റര്‍ പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. ഇലോണ്‍ മസ്‌ക് അടുത്തിടെയാണ് ലോകത്തിലെ ഏറ്റവും വലിയ ധനികരുടെ പട്ടികയില്‍ ഇടംപിടിച്ചത്.

എ.ഐ.എം.ഐ.എം. ഉത്തര്‍പ്രദേശ് അധ്യക്ഷന്‍ ഷൗക്കത്ത് അലിയുടെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്കാക്കുകയും ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here