ലണ്ടന്‍: പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ട് ഇറ്റലിയോട് പരാജയപ്പെട്ടതിന് പിന്നാലെ വിഖ്യാതമായ വെംബ്ലി സ്റ്റേഡിയത്തിന് വെളിയില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍. പരാജയം ദഹിക്കാത്ത ഇംഗ്ലീഷ് ആരാധകര്‍ സ്റ്റേഡിയത്തിന് പുറെത്ത ഇറ്റാലിയന്‍ ആരാധകരെ തെരഞ്ഞ്പിടിച്ച് ആക്രമിക്കുന്ന വിഡിയോ വൈറലായി.
ആരാധകരെ ആക്രമിച്ചുവെന്ന് മാത്രമല്ല, അക്രമാസക്തരായ ഇംഗ്ലീഷ് ആരാധകര്‍ ഇറ്റലിയുടെ ദേശീയ പതാകയെ അപമാനിക്കുകയും ചെയ്തു. പതാക കത്തിക്കാന്‍ ശ്രമിച്ചത് പരാജയപ്പെട്ടതോടെ ഒരാള്‍ അതില്‍ നിരന്തരം തുപ്പി. ചിലര്‍ പതാക ചവിട്ടി മെതിക്കുന്നതും പുറത്തു വന്ന വിഡിയോയില്‍ കാണാന്‍ സാധിക്കും.
england fans are sore racist violent losers that need to be punished by fifa. we can't just sit & watch them physically attack italy fans at wembley then hurl racial insults at rashford, sancho & saka. fifa needs to act. we need to create an environment safe for players & fans.💔 pic.twitter.com/gJOv5xT2dt
— #diaryofnasawali (@nasawali_phame) July 12, 2021
പ്രതിഭാ ധാരാളിത്തമുള്ള ഇംഗ്ലീഷ് ടീം ഇക്കുറി കപ്പടിക്കുമെന്ന പ്രതീക്ഷയിലുമായിരുന്നു ആരാധകര്‍. പാട്ടും മേളവുമായി എഴുപതിനായിരത്തോളം വരുന്ന കാണികളാണ് ഞായറാഴ്ച വെംബ്ലിയിലെത്തിയിരുന്നത്. വിജയം ഉറപ്പിച്ച അവര്‍ സ്റ്റേഡിയത്തിന് പുറത്ത് പാര്‍ട്ടി വരെ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ മത്സരം പെനാല്‍റ്റിയില്‍ തോറ്റതോടെ പ്രകോപിതരായി.
ടിക്കറ്റില്ലാതെ കളി കാണാനെത്തിയ ആരാധകര്‍ പൊലീസുകാരാടും സെക്യൂരിറ്റി ജീവനക്കാരോടും തള്ളിക്കയറുന്നതിന്‍റെയും തെരുവില്‍ അക്രമണം അഴിച്ചുവിടുന്നതിന്‍റെയും ദൃശ്യങ്ങളും വൈറലായിരുന്നു.
absolutely embarrassing from england fans, even more embarrassing now we lost. GROWN ASS MEN vandalising the streets of London just because of people passing a ball around for 90 minutes. pic.twitter.com/dfhiWnY3Gc
— Quincy ४ 💀🏴 (@Duplicity_Skull) July 12, 2021
— Scholder an Scholder (@Dikkeprima123) July 11, 2021
Italy fans were attacked after the game in Wembley, London. Seeing all the racial slurs being thrown at Sancho, Rashford and Saka, I'm really happy Italy won. England fans🤮 #Euro2020Final #EURO2020 pic.twitter.com/l0Z43WFvOG
— King Melvin👑 (@melvinnasasira) July 11, 2021