മംഗൽപാടി: കോവിഡ് വാക്‌സിനുകൾ വാർഡ് തലങ്ങളിൽ വിതരണം എത്രേയും പെട്ടന്നു ആരംഭിക്കണമെന്നും കടകൾ അടച്ചിട്ട് ബാറുകൾ തുറന്നാൽ കെറോണ പോവും എന്ന ഗവൺമെന്റ് മനസ്സിലാക്കിയിട്ടുള്ള തെറ്റായ അറിവ് തിരുത്തണമെന്നും മുസ്ലിം യൂത്ത് ലീഗ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി അഭിപ്രായപ്പെട്ടു.
മഞ്ചേശ്വര മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും വാർഡ് തലങ്ങളിൽ വാക്‌സിൻ വിതരണം ആരംഭിച്ചിട്ടും മംഗൽപാടി പഞ്ചായത്തിൽമാത്രം വാർഡ് തലങ്ങളിൽ ഇത് വരെ ആരംഭിച്ചിട്ടില്ല. മംഗൽപാടി ഗ്രമ പഞ്ചായത്ത് ബോർഡും ആരോഗ്യ സ്റ്റാൻടിംഗ് കമ്മിറ്റിയും തീരുമാനിച്ചിട്ടും ബി.ജെ.പിയെ പേടിച്ച് പാരാതികളുണ്ടെന്ന് പറഞ്ഞ് ഹെൽത്ത് സൂപ്രണ്ട് വാക്‌സിൻ വിതരണം മുടക്കുകയാണ്. ഇനിയും പിന്തിരിപ്പിക്കുകയാണെങ്കിൽ യൂത്ത് ലീഗ മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് പ്രസിഡന്റ് ഇർഷാദ് മള്ളങ്കൈ ജനറൽ സെക്രട്ടറി ആസിഫ് പി.വൈ എന്നിവർ അഭിപ്രായപ്പെട്ടു.