മോദി മന്ത്രിസഭയിലെ 42ശതമാനം പേരും ക്രിമിനല്‍ കേസിലെ പ്രതികള്‍, 90 ശതമാനവും കോടീശ്വരന്മാര്‍

0
292

ന്യൂഡൽഹി: 78 അംഗ മോദി മന്ത്രി മന്ത്രിസഭയിലെ 42 ശതമാനം മന്ത്രിമാരും ക്രിമിനൽ കേസിലെ പ്രതികൾ. ഇവരിൽ നാലുപേർക്കെതിരേ കൊലപാതക ശ്രമത്തിനും കേസുണ്ട്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച പരാമർശമുളളത്.

24 മന്ത്രിമാർക്കെതിരേ ഗുരുതര ക്രിമിനൽ കേസുകളാണ് ഉളളത്. ആഭ്യന്തര സഹമന്ത്രി നിസിത് പ്രമാണിക്കിനെതിരേ കൊലപാതകശ്രമമടക്കം 11 കേസുകളാണ് നിലവിലുളളത്.

78 കേന്ദ്രമന്ത്രിമാരിൽ 70 പേരും കോടീശ്വരന്മാരാണ്. ജ്യോതിരാദിത്യ സിന്ധ്യക്ക് 379 കോടിയുടെ സ്വത്തുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പുയൂഷ് ഗോയലിന് 95 കോടിയുടെയും നാരായൺ റാണെയ്ക്ക് 87 കോടിയുടെയും രാജീവ് ചന്ദ്രശേഖറിന് 64 കോടിയുടെയും സ്വത്തുണ്ട്.

ഏറ്റവും കുറവ് സ്വത്തുളള മന്ത്രിമാരിൽ മുന്നിൽ ത്രിപുരയിൽ നിന്നുളള പ്രതിമ ഭൗമിക് ആണ്. ആറുലക്ഷം രൂപയുടെ സ്വത്തുമാത്രമേ ഇവർക്കുളളൂ. പശ്ചിമബംഗാളിൽ നിന്നുളള ജോൺ ബർലയ്ക്ക് 14 ലക്ഷത്തിന്റെയും രാജസ്ഥാനിൽ നിന്നുളള കൈലാഷ് ചൗധരിക്ക് 24 ലക്ഷത്തിന്റെയും സ്വത്തുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here