തിരുവനന്തപുരം: തുടർച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്നതിനു ശേഷം സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് 35,840 രൂപയാണ് ഇന്നത്തെ സ്വർണ വില. പവന് 80 രൂപയാണ് വർധിച്ചത്.
വെള്ളിയാഴ്ച പവന് 120 രൂപയും ഗ്രാമിന് 15 രൂപയും വർധിച്ചിരുന്നു. പവന് 35,760 രൂപയായിരുന്നു വെള്ളിയാഴ്ച്ച മുതൽ സ്വർണവില. തുടർച്ചയായി രണ്ട് ദിവസം വില ഇടിഞ്ഞതിന് ശേഷമാണ് വെള്ളിയാഴ്ച സ്വർണത്തിന് വില കൂടിയത്.
സംസ്ഥാനത്ത് ജൂലൈ മാസം ഓരോ ദിവസത്തെയും സ്വർണവില ചുവടെ (വില പവന്, 22 കാരറ്റ്)
ജുലൈ 1 – 35,200
ജുലൈ 2 – 35360
ജുലൈ 3- 35,440
ജുലൈ 4- 35,440
ജുലൈ 5- 35,440
ജുലൈ 6- 35,520
ജുലൈ 7- 35,720
ജുലൈ 8- 35,720
ജുലൈ 9- 35,800
ജുലൈ 10- 35,800
ജുലൈ 11- 35,800
ജൂലൈ 12- 35720
ജൂലൈ 13- 35840
ജൂലൈ 14- 35920
ജൂലൈ 15- 36120
ജൂലൈ 16- 36200
ജൂലൈ 17- 36000
ജൂലൈ 18- 36000
ജുലൈ 19- 36000
ജുലൈ 20- 36200
ജൂലൈ 21- 35,920
ജൂലൈ 22- 35,640
ജുലൈ 23- 35,760
ജുലൈ 24- 35,760
ജുലൈ 25- 35,760
ജുലൈ 26-35,840
ജുലൈ 16ന് സ്വർണ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു. പവന് 36,200 രൂപയായിരുന്നു അന്ന് വില. ഇതിന് ശേഷം മൂന്ന് ദിവസം വില 36,000 ആയി. പിന്നീട്, ജുലൈ 20 ന് സ്വർണ വില പവന് വീണ്ടും 36,200 ആയി.
രാജ്യാന്തര വിപണിയിൽ സ്‌പോട്ട് സ്വർണം ഔൺസിന് 1,787.30 ഡോളറാണ്. ജൂണ്‍മാസത്തിൽ 2000 രൂപ പവന് കുറഞ്ഞിരുന്നു. ജൂൺ മാസം സംസ്ഥാനത്തെ സ്വർണ വിപണി ഏറ്റക്കുറച്ചിലുകൾ നിറഞ്ഞതായിരുന്നു. കഴിഞ്ഞ രണ്ടു മാസങ്ങളിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വില ജൂൺ മാസത്തിൽ ആയിരുന്നു. പവന് 35,000 രൂപ. ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റിന് പിന്നാലെ പവന് 1800 രൂപ കുറഞ്ഞിരുന്നു. പിന്നീട് മൂന്ന് തവണയായി 800 രൂപ വര്‍ധിച്ചു.
2014 ഡിസംബറിലെ റിപ്പോർട്ട് അനുസരിച്ച്, സംസ്ഥാനത്ത് 2014,3 സ്വർണ്ണ വായ്പ കമ്പനികൾ ഒരുമിച്ച് 200 ടൺ സ്വർണം ആഭരണങ്ങളുടെ രൂപത്തിൽ കൈവശം വച്ചിട്ടുണ്ട്. ഇത് സ്വീഡൻ, സിംഗപ്പൂർ, ഓസ്ട്രേലിയ എന്നിവയുടെ സ്വർണ്ണ ശേഖരത്തേക്കാൾ കൂടുതലാണ്. ഇതിനർത്ഥം കേരളത്തിലെ സ്വർണ്ണ നിരക്ക് ഇന്ത്യയിൽ മാത്രമല്ല ലോഹത്തിനായുള്ള ആഗോള വിപണിയിൽ വളരെ ഉയർന്ന പ്രാധാന്യമുള്ളതാണ്. സ്വർണ്ണ നിക്ഷേപകർക്കും വാങ്ങുന്നവർക്കും ഒരുപോലെ മികച്ച വിപണിയായ സംസ്ഥാനമാണ് കേരളം. കൂടാതെ, വിലയേറിയ ലോഹത്തിൽ നിന്ന് നിർമ്മിച്ച ആഭരണങ്ങൾ ഒരേ സമയം സമ്പത്തും സാമ്പത്തിക സുരക്ഷയുടെയും ഒരു രൂപവുമാണ്.
ഒരു ബിസിനസ് പോർട്ടലായ കമ്മോഡിറ്റി ഓൺലൈൻ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയുടെ വാർഷിക ഉപഭോഗത്തിൽ സ്വർണ്ണത്തിന്റെ 20% ത്തിലധികം കേരളം സംഭാവന ചെയ്യുന്നു. 5000 ത്തിലധികം ജ്വല്ലറികളും റീട്ടെയിലർമാരും ഇവിടെ ഉണ്ട്. ഇവിടങ്ങളിലായി 40,000 ത്തോളം ആളുകൾ സ്വർണ്ണാഭരണ കരകൌ ശലത്തൊഴിലാളികളും ഉണ്ട്.