‘മാലിക്കി’ലെ വെടിവെപ്പ് രംഗത്തിനായി ഫഹദ് എടുത്ത റിസ്‍ക്; വീഡിയോ

0
547

ഫഹദ് ഫാസിലിലെ ടൈറ്റില്‍ കഥാപാത്രമാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്‍ത ‘മാലിക്’ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈം വീഡിയോയിലൂടെ എത്തിയത്. സോഷ്യല്‍ മീഡിയയില്‍ ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുമ്പോള്‍ ഒരു ബിഹൈന്‍ഡ് ദി സീന്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ഭൂരിഭാഗം രംഗങ്ങളും സെറ്റിട്ട് ചിത്രീകരിച്ച സിനിമയിലെ പ്രാധാന്യമുള്ള ഒരു വെടിവെപ്പ് രംഗത്തിന്‍റെ ബിഹൈന്‍ഡ് ദി സീന്‍ വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്.

ചുറ്റുപാടുനിന്നും വെടിവെപ്പ് ഉണ്ടാവുമ്പോള്‍ രക്ഷതേടി ഓടിമാറുന്ന ഫഹദിന്‍റെ സുലൈമാന്‍ മാലിക് ആണ് വീഡിയോയില്‍. അപായകരമായ രംഗത്തില്‍ സ്വന്തം കഥാപാത്രത്തെ വിടാതെ ചേര്‍ത്തുപിടിച്ചിരിക്കുന്ന നടനെ കാണാം ഈ വീഡിയോയില്‍. ഇന്നത്തെ മലയാള സിനിമയില്‍ ഫഹദിനെ വേര്‍തിരിച്ചു നിര്‍ത്തുന്നത് ഈ സമര്‍പ്പണമാണെന്ന് നിര്‍മ്മാതാവ് ആന്‍റോ ജോസഫിന്‍റെ വാക്കുകള്‍.

 

LEAVE A REPLY

Please enter your comment!
Please enter your name here