പ്രഭാത നടത്തത്തിനിടെ അഡീഷനൽ ജില്ല ജഡ്​ജി വാഹനമിടിച്ച്​ കൊല്ലപ്പെട്ടു; ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത്

0
367

റാഞ്ചി: പ്രഭാത നടത്തത്തിനിടെ ഝാർഖണ്ഡിലെ ധൻബാദിൽ അഡീഷനൽ ജില്ല ജഡ്​ജി ഉത്തം ആനന്ദ്​ ഓ​ട്ടോറിക്ഷ ഇടിച്ച്​ മരിച്ചു. ധൻബാദ്​ ജില്ല കോടതിക്ക്​ സമീപം രൺധീർ വർമ ചീക്കിൽ വെച്ചാണ്​ സംഭവം.

ധൻബാദ്​ മജിസ്​ട്രേറ്റ് കോളനിക്ക്​ സമീപത്ത്​ വെച്ചാണ്​ എ.ഡി.ജെ ഉത്തം ആനന്ദിനെ വാഹനം ഇടിച്ച്​ തെറിപ്പിച്ചത്​. പരിക്കുകളോടെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മരിച്ചയാളെ പൊലീസ്​ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. എന്നാൽ പിന്നീട്​ ബന്ധുക്കൾ എത്തി തിരിച്ചറിഞ്ഞതോടെയാണ്​ ജഡ്​ജ്​ ആണ്​ മരിച്ചതെന്നറിഞ്ഞത്​.

കേസുമായി ബന്ധപ്പെട്ട്​ ആരും ഇതുവരെ അറസ്റ്റിലായിട്ടില്ല. ആറ്​ മാസം മുമ്പാണ്​​ ഉത്തം ആനന്ദ്​ ധൻബാദിലെത്തിയത്​. ഓ​ട്ടോറിക്ഷയാണ്​ അപകടമുണ്ടാക്കിയതെന്ന്​ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന്​ വ്യക്തമാണെന്നും വാഹനം ഉടൻ കണ്ടെത്തുമെന്നും ​െപാലീസ്​ അറിയിച്ചു. അപകടത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

കാലിയായി കിടക്കുന്ന റോഡിലുണ്ടായ അപകടത്തിന്‍റെ ദൃശ്യങ്ങൾ സംഭവം കൊലപാതകമാണെന്ന തരത്തിൽ സംശയങ്ങൾ ഉയർത്തിയിട്ടുണ്ട്​. ജാരിയ എം.എൽ.എ സഞ്​ജീവ്​ സിങ്ങിന്‍റെ അനുയായി രഞ്​ജയ്​ സിങിനെ കൊലപ്പെടുത്തിയ കേസ്​ ആനന്ദായിരുന്നു പരിഗണിച്ചിരുന്നത്​. കേസിൽ ഉത്ത​ർപ്രദേശിലെ അമാൻ സിങ്ങിന്‍റെ ഗുണ്ടാ സംഘത്തിലെ രണ്ടുപേർക്ക്​ അദ്ദേഹം ജാമ്യം നിഷേധിച്ചിരുന്നു.

ഝാർഖണ്ഡ്​ ജുഡീഷ്യൽ സർവീസ്​ അസോ​സിയേഷൻ സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്ന്​ ആവശ്യപ്പട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here