നമസ്‌കാര സമയത്തും കടകള്‍ തുറക്കാം; കൊവിഡ് കാരണം പ്രവര്‍ത്തനസമയം നീട്ടി സൗദി

0
241

റിയാദ്: സൗദി അറേബ്യയില്‍ നമസ്‌കാര സമയങ്ങളില്‍ വാണിജ്യ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി. സാധാരണ കടയുള്‍പ്പെടെ മുഴുവന്‍ വാണിജ്യ സ്ഥാപനങ്ങളും തുറക്കാനാണ് അനുമതി. ഇത് സംബന്ധിച്ച് ഫെഡറേഷന്‍ ഓഫ് ചേംബേഴ്‌സ് വിജ്ഞാപനം ഇറക്കി.

അഞ്ചുനേരത്തെ പ്രാര്‍ഥനാസമയമുള്‍പ്പെടെ പ്രവര്‍ത്തന സമയങ്ങളില്‍ മുഴുവന്‍ വാണിജ്യ,സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ തുടരനാകുമെന്നും വിജ്ഞാപനത്തില്‍ പറയുന്നുണ്ട്. വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ആരോഗ്യ സുരക്ഷ മുന്നില്‍ കണ്ടാണ് തീരുമാനം.

തുറന്നുവെച്ചിരിക്കുന്ന കടകള്‍ ഇടയ്ക്ക് അടക്കാതിരുന്നാല്‍ കടകള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടം ഉണ്ടാകില്ലെന്നും ഇടയ്ക്ക് അടച്ചാല്‍ അത്രയം നേരം സാധനം വാങ്ങാന്‍ സാധിക്കാതെ ആളുകള്‍ കൂട്ടംകൂടുന്ന സാഹചര്യം ഉണ്ടാവുമെന്നുമാണ് വിലയിരുത്തല്‍.

ബന്ധപ്പെട്ട വകുപ്പുകളുമായുള്ള കൂടിയാലോചനയ്ക്ക് ശേഷമാണ് വാണിജ്യ സ്ഥാപനങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടായത്. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും പ്രാര്‍ഥന തടസ്സപ്പെടാത്ത രീതിയില്‍ ക്രമീകരണം ചെയ്യുമെന്നും അധികൃതര്‍ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here