കോഴിക്കോട്: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് കോഴിക്കോട് മിഠായിത്തെരുവില്‍ 70 കേസുകള്‍. 56 വ്യക്തികള്‍ക്കെതിരെയും 14 കടകള്‍ക്കെതിരെയുമാണ് കേസ്.
ബക്രീദ് പ്രമാണിച്ച് ലോക്ഡൗണില്‍ മൂന്ന് ദിവസത്തെ ഇളവ അനുവദിച്ചരിക്കെ ആള്‍ത്തിരക്ക് കൂടിയിരിക്കെയാണ് നടപടി.
കൊവിഡ് മാനദണ്ഡം പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ഡി.ജി.പി. അനില്‍കാന്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മാനദണ്ഡം പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ബീറ്റ് പട്രോള്‍, മൊബൈല്‍ പട്രോള്‍, വനിതാ മോട്ടോര്‍സൈക്കിള്‍ പട്രോള്‍ എന്നിവ നിരത്തിലുണ്ട്.
അതേസമയം ട്രിപ്പിള്‍ ലോക്ഡൗണുള്ള ഡി പ്രദേശങ്ങളിലെ കടകള്‍ നാളെ തുറക്കാം. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വിട്ടുവീഴ്ച ഉണ്ടാവില്ലെന്നുമാണ് പൊലീസ് ആവര്‍ത്തിക്കുന്നത്.
എന്നാല്‍ ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തുന്നതില്‍ പൊലീസും വ്യാപാരികളും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ട്. അപ്രായോഗിക നിര്‍ദേശങ്ങള്‍ അംഗീകരിക്കാനിവില്ലെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നയം.
ടി.പി.ആര്‍. 15 താഴെയുള്ള പ്രദേശങ്ങളിലെ കടകളാണ് ഇപ്പോള്‍ തുറന്നത്. അവശ്യ സാധനങ്ങളുടെ കടകള്‍ക്കു പുറമെ ഫാന്‍സി, സ്വര്‍ണക്കട, ഇലക്ട്രോണിക്സ്, തുണിക്കട, ചെരുപ്പുകട എന്നിവ തുറക്കാനും അനുമതിയുണ്ട്.