കേരളത്തിൽ ഏഴു ജില്ലകളിൽ കോവിഡ് വ്യാപനം കൂടുതലെന്ന് കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്; നിയന്ത്രണം കൂടുതൽ കർശനമാക്കണം

0
381

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം കൂടിയ 22 ജില്ലകളിൽ 7 എണ്ണവും  കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.  കേരളത്തിലെ പത്ത് ജില്ലകളിൽ 10 ശതമാനത്തിന് മേലെ.ടിപിആർ രേഖപ്പെടുത്തുന്നുണ്ട്.  കേരളത്തിൽ മഴക്കാല രോഗങ്ങൾ പടരുന്നുണ്ട്. ഇതിനെതിരെ ജനങ്ങൾ മുൻകരുതലെടുക്കണം. മറ്റ് രോഗങ്ങളുടെ വ്യാപനം കൂടി വന്നാൽ കൊവിഡ് പ്രതിരോധം ദുഷ്‌കരമാകും എന്നത് ഗൗരവത്തോടെ കാണണമെന്നും ആരോ​ഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി.  

അതേസമയം വാക്സീൻ ക്ഷാമം നേരിടുന്ന കേരളത്തിന് ആവശ്യമായ വാക്സീൻ സ്റ്റോക്ക് ഉടനെ എത്തിക്കുമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി മൻഷൂഖ് മാണ്ഡവ്യ അറിയിച്ചു. തന്നെ സന്ദ‍ർശിക്കാനെത്തിയ കേരളത്തിലെ ഇടത് എംപിമാരോടാണ് ആരോ​ഗ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സിപിഎം രാജ്യസഭാകക്ഷി നേതാവ് എളമരം കരീമിൻ്റെ നേതൃത്വത്തിലാണ് ഇടത് എംപിമാ‍ർ കേന്ദ്ര ആരോ​ഗ്യമന്ത്രിയെ കണ്ടത്. 

LEAVE A REPLY

Please enter your comment!
Please enter your name here