കനത്ത മഴയ്ക്ക് പിന്നാലെ ഉണ്ടായ മഹാപ്രളയവും അണക്കെട്ടുകൾ തകർന്നതും ചൈനയെ ദുരന്തഭൂമിയാക്കുകയാണ്. ഐഫോൺ സിറ്റി എന്ന് ലോകമെങ്ങും അറിയപ്പെടുന്ന ഷെങ്സു നഗരത്തിൽ നിന്നും 100,000 പേരെ മാറ്റി പാർപ്പിച്ചു എന്നാണ് റിപ്പോർട്ടുകൾ. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഐഫോൺ നിർമാണ ഫാക്ടറി നിലനിൽക്കുന്ന പ്രദേശത്തെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. ഇവിടെ 12 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതിന് പിന്നാലെ 2 അണക്കെട്ടുകളും ചൈനയിൽ നിലം പൊത്തി. ഇതോടെ മഴക്കെടുതി അതി രൂക്ഷമായി.
First Europe, now China (Zhengzhou, to be specific).
The floods are horrifying. pic.twitter.com/d7Q1MgmpEe— ian bremmer (@ianbremmer) July 20, 2021
ഇന്നർ മംഗോളിയ മേഖലയിലെ ഹുലുൻബുയിറിലുള്ള രണ്ട് ഡാമുകളാണ് തകർന്നത്. ഒട്ടേറെ ഡാമുകൾ തകർച്ചയുടെ വക്കിലാണെന്നും റിപ്പോർട്ടുകളുണ്ട്.ചൈനയിൽ ആറു പതിറ്റാണ്ടിനിടെ പെയ്ത ഏറ്റവും ഉയർന്ന തോതിലുള്ള മഴയാണ് ഇപ്പോൾ പെയ്തുകൊണ്ടിരിക്കുന്നതെന്നു ചൈനീസ് അധികൃതർ പറയുന്നു. 30 കോടി യുഎസ് ഡോളർ പ്രളയദുരിതാശ്വാസമായി ഹെനാൻ തദ്ദേശീയ ഭരണകൂടത്തിനു നൽകാൻ രാജ്യത്തെ വ്യവസായികളുടെ കൂട്ടായ്മ തീരുമാനിച്ചിട്ടുണ്ട്.
This is what is happening in Henan, China. People are trapped in subways and trains and waiting for help. There is no food and electricity, hope they can be safe. #China #flood #Henan #Chinese #BreakingNews pic.twitter.com/zSrfsiTPO8
— karenjou (@karenjou1) July 20, 2021
VIDEO: Drone images show a pile of vehicles swept away by floods, blocking a highway in central China's Zhengzhou pic.twitter.com/XXmY9vrj2K
— AFP News Agency (@AFP) July 22, 2021