ഇന്ത്യയിലെ 95ശതമാനം മുസ്ലിംകളും തങ്ങള്‍ ഇന്ത്യക്കാരെന്ന നിലയില്‍ അഭിമാനിക്കുന്നവരെന്ന് പഠനം. വാഷിംഗ്ടൺ ഡിസി ആസ്ഥാനമായുള്ള പ്യൂ റിസർച്ച് സെന്‍റര്‍ അടുത്തിടെ പുറത്തുവിട്ട സര്‍വ്വേഫലമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്തെ രണ്ടാമത്തെ വലിയ മതവിഭാഗമായ മുസ്ലിം മതവിശ്വാസികളും ഇന്ത്യക്കാരെന്ന നിലയില്‍ അഭിമാനിക്കുന്നവരാണ്. രാജ്യത്തെ ഏറ്റവും വലിയ മതവിഭാഗമായ ഹിന്ദുക്കളുമായി സങ്കീര്‍ണമായ ചരിത്രങ്ങള്‍ ഉണ്ടെങ്കിലും ഇന്ത്യന്‍ സംസ്കാരം മറ്റെന്തിനേക്കാളും മുകളിലെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത 85 ശതമാനം ആളുകളും പ്രതികരിക്കുന്നത്.
പൌരത്വ നിയമ ഭേദഗതിയിലടക്കമുള്ള എതിര്‍ സ്വരം നിലനില്‍ക്കുന്നതിന് ഇടയിലാണ് ഇതെന്നും പഠനം വിശദമാക്കുന്നു. എല്ലാ ഇന്ത്യക്കാരും പരിപൂര്‍ണരല്ലെന്നും എല്ലാത്തിനും മുകളിലാണ് ഇന്ത്യന്‍ സംസ്കാരമെന്നും പഠനം വ്യക്തമാക്കുന്നു. 21 ശതമാനം ഹിന്ദുക്കളും 24 ശതമാനം മുസ്ലിംകളും വിവേചനം നേരിടുന്നതായി സര്‍വ്വേയില്‍ കണ്ടെത്തി. പ്രാദേശിക കണക്കുകളുടെ അടിസ്ഥാനത്തില്‍ വടക്കേ ഇന്ത്യയില്‍ 40 ശതമാനം പേര്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മതം അടിസ്ഥാനമാക്കിയുള്ള വിവേചനം നേരിട്ടിട്ടുണ്ട്. ഇത് രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് അധികമാണെന്നും സര്‍വ്വേ വിശദമാക്കുന്നു.
Today, India’s Muslims almost unanimously say they’re very proud to be Indian (95%) and they express great enthusiasm for Indian culture: 85% agree with the statement that “Indian people are not perfect, but Indian culture is superior to others.” https://t.co/vHHBnlW8Vs pic.twitter.com/pN8TBw4ZjP
— Pew Research Center (@pewresearch) June 29, 2021
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇത് 36 ശതമാനവും തെക്കേ ഇന്ത്യയില്‍ 19 ശതമാനവും മധ്യേന്ത്യയില്‍ 18 ശതമാനവുമാണ് ഇത്. 65 ശതമാനം ഹിന്ദുക്കളും മുസ്ലിംകളും മതസ്പര്‍ദ്ദ രാജ്യം നേരിടുന്ന വലിയ പ്രശ്നമായി കാണുന്നത്. മതകോടതികള്‍ക്ക് പുറത്ത് രാജ്യത്തെ കോടതികളുടെ സഹായം തേടുന്നതിന് 74 ശതമാനം മുസ്ലിംകളും പ്രാപ്തരാണെന്നും പഠനം പറയുന്നു. എങ്കിലും 59 ശതമാനം മുസ്ലിം വിഭാഗത്തിലുള്ളവരും മത കോടതി വേണമെന്ന നിലപാടുള്ളവരാണ്.
മതസ്വാതന്ത്ര്യവും സഹിഷ്ണുതയും ആസ്വദിക്കുന്ന ഇന്ത്യക്കാര്‍ തങ്ങളുടേതായ വിഭാഗങ്ങള്‍ക്കൊപ്പം തനിച്ച് താമസിക്കാന്‍ താല്‍പര്യപ്പെടുന്നതായും പ്യൂ റിസർച്ച് സെന്‍റര്‍ അടുത്തിടെ പുറത്തുവിട്ട സര്‍വ്വേഫലം വ്യക്തമാക്കിയിരുന്നു. 2019ന്‍റെ അവസാനവും 2020ന്‍റെ ആദ്യത്തിലുമായാണ് സര്‍വ്വെ നടന്നത്. 17 ഭാഷകളിലായി മിക്കവാറും എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ഉൾപ്പെടുത്തിയാണ് സര്‍വ്വെ നടന്നതെന്ന് പ്യൂ റിസര്‍ച്ച് സെന്‍റര്‍ വിശദമാക്കുന്നു. 30000 പേരാണ് സര്‍വ്വെയില്‍ പങ്കെടുത്തത്.