ആരാധനാലയങ്ങള്‍ നാളെ മുതല്‍ തുറക്കാം, വിനോദ പാര്‍ക്കുകള്‍ക്കും അനുമതി: ഇളവുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക

0
336

ബംഗളൂരു: കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. ആരാധനാലയങ്ങള്‍ക്കും വിനോദ പാര്‍ക്കുകള്‍ക്കും നാളെ മുതല്‍ തുറക്കാന്‍ അനുമതി നല്‍കിയാണ് പുതിയ ഉത്തരവ്.

അമ്പലങ്ങളും പള്ളികളുമടക്കം എല്ലാ ആരാധനാലയങ്ങളും തുറക്കാമെന്നും ഇവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ നടത്താമെന്നും സര്‍ക്കാര്‍ അറിയിച്ചു. അതേസമയം ഉത്സവങ്ങളും പ്രദക്ഷിണം പോലുള്ള പരിപാടികളും അനുവദിക്കില്ല. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നു നിര്‍ദേശമുണ്ട്. നേരത്തെ ജൂലൈ മൂന്ന് മുതല്‍ ആരാധനാലയങ്ങള്‍ തുറക്കാമെന്ന സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും ദര്‍ശനത്തിന് മാത്രമാണ് അനുമതിയുണ്ടിയിരുന്നത്. പൂജകള്‍ക്ക് അനുമതി നല്‍കിയിരുന്നില്ല.

മറ്റൊരു ഉത്തരവില്‍ വിനോദ പാര്‍ക്കുകള്‍ തുറക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. അതേസമയം വാട്ടര്‍ സ്‌പോര്‍ട്ട്‌സിനും വെള്ളവുമായി ബന്ധപ്പെട്ട സാഹസികതകളും അനുവദിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here