അഞ്ച് പൈസ കൊടുത്താല്‍ ബിരിയാണി; ജനം കോവിഡ് പ്രോട്ടോക്കോള്‍ മറന്നു; ഉദ്ഘാടന ദിനത്തില്‍ ഹോട്ടലിന് പൂട്ടുവീണു

0
255

ചെന്നൈ: കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ആളുകള്‍ കൂട്ടം കൂടുന്നത് രാജ്യത്തിന്റെ പല ഭാഗങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇത്തവണ തമിഴ്‌നാട്ടിലെ മധുരയില്‍ അഞ്ച് പൈസ കൊടുത്താല്‍ ബിരിയാണി വാങ്ങനായി കൂട്ടം കൂടിയത് നൂറു കണക്കിന് പേരാണ്.

ഒരു ഹോട്ടലിന്റെ ഉദ്ഘാടന ദിവസത്തില്‍ അഞ്ചുപൈസയുമായി വരുന്നവര്‍ക്ക് ബിരിയാണി നല്‍കുമെനന്ന് പരസ്യം നല്‍കിയത്.

മധുരയിലെ സുകന്യ ബിരിയാണി സ്റ്റാള്‍ ഭക്ഷണശാലയിലാണ് സംഭവം നടന്നത്. പരസ്യം കണ്ടതും നിരവധി ആളുകളാണ് അഞ്ചു പൈസയുമായി ഹോട്ടലിന് മുന്‍പില്‍ തടിച്ചുകൂടിയത്. കടയുടെ ഉദ്ഘാടന ദിവസം നല്‍കിയ പരസ്യം ഇത്രത്തോളം തലവേദന ഉണ്ടാക്കുമെന്ന് സ്വപ്‌നത്തില്‍ പോലും കടയുടമ വിചാരിച്ചു കാണില്ല. അഞ്ചു പൈസയ്ക്ക് ബിരിയാണി എന്ന പരസ്യത്തില്‍ ഇത്രയും പേര്‍ എത്തുമെന്ന് പ്രതീക്ഷിക്കാത്ത കടയുടമയ്ക്ക് ഉദ്ഘാടനദിവസം തന്നെ ഷട്ടര്‍ ഇടേണ്ടി വന്നു.
മാസ്‌ക് ധരിക്കാതെ സാമൂഹിക അകലം പാലിക്കാതെ ഹോട്ടലിന് മുന്‍പില്‍ നീണ്ട നിര തന്നെ ഉണ്ടായതോടെ പൊലീസ് സ്ഥലത്തെത്തി. ഹോട്ടലിന് ഉദ്ഘാടന ദിവസം തന്നെ പൂട്ടിട്ടു. എന്നാല്‍ ബിരിയാണി കിട്ടിയില്ലെന്ന പരാതിയായിരുന്നു ചിലര്‍ സ്ഥലത്തെത്തിയ പൊലീസിനോട് പറഞ്ഞത്.അഞ്ചു പൈസ നാണയം രണ്ടു ദിവസം മുന്നേ പരസ്യം നല്‍കിയത് നന്നായി എന്നായിരുന്നു ബിരിയാണി വാങ്ങുവനായി കടയ്ക്ക് മുന്‍പിലെത്തിയ ഒരാള്‍ അഭിപ്രായപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here