ഡല്‍ഹി: ഡല്‍ഹി ദ്വാരകയില്‍ കനത്തമഴയെ തുടര്‍ന്ന് റോഡില്‍ രൂപപ്പെട്ട ഗര്‍ത്തത്തില്‍ വീണ കാറില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഒന്നിലധികം അടി താഴ്ചയുള്ള കുഴിയാണ് റോഡിന് മധ്യേ രൂപപ്പെട്ടത്.
Ooooops!!
'विकास' दिल्ली के गड्ढे में जा गिरा.. pic.twitter.com/k1ycQ4Ek0X— Srinivas B V (@srinivasiyc) July 19, 2021
റോഡിന്റെ മധ്യത്തില്‍ രൂപപ്പെട്ട ഗര്ത്തിലാണ് കാര്‍ വീണത്. കാറിന്റെ ബോണറ്റ് ഉള്‍പ്പെടുന്ന മുന്‍ഭാഗമാണ് ആദ്യം കുഴിയിലേക്ക് വീണത്.
ഉടന്‍ തന്നെ കാറില്‍ നിന്ന് പുറത്ത് കടന്ന പൊലീസ് കോണ്‍സ്റ്റബിള്‍ അശ്വിനി പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു. കാര്‍ പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് മുകളിലേക്ക് ഉയര്‍ത്തി.