റമീസ് ഉപയോഗിച്ചത് അര്‍ജുന്‍ ആയങ്കിയുടെ ബൈക്ക്; അപകടത്തില്‍പ്പെട്ട കാറിലുണ്ടായിരുന്നത് അര്‍ജുന്റെ കൂട്ടാളികള്‍ തന്നെയെന്ന് സൂചന

0
345

കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് റമീസ് വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ദുരൂഹത. അപകടത്തില്‍പ്പെടുമ്പോള്‍ അര്‍ജുന്‍ ആയങ്കിയുടെ ബൈക്കായിരുന്നു റമീസ് ഉപയോഗിച്ചിരുന്നത്.

അര്‍ജുന്‍ ആയങ്കിയുടെ കൂട്ടാളികളാണ് അപകടത്തില്‍പ്പെട്ട കാറിലുണ്ടായിരുന്നതെന്ന പ്രാഥമിക വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

രണ്ട് വാഹനങ്ങളും വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അപകടം നടന്ന സ്ഥലം സ്ഥിരമായി അര്‍ജുന്‍ ആയങ്കിയുടെ കൂട്ടാളികള്‍ ഒത്തുകൂടുന്ന സ്ഥലമാണ്. റമീസിന്റെ വാരിയെല്ലുകള്‍ക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇന്ന് പുലര്‍ച്ചയോട് കൂടിയാണ് മരണം സംഭവിച്ചത്.

മാത്രമല്ല കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ ഹാജരാകാന്‍ കസ്റ്റംസ് റമീസിന് വ്യാഴാഴ്ച രേഖാമൂലം നോട്ടീസ് നല്‍കിയിരുന്നു.

രാമനാട്ടുകര വാഹനാപകടം നടന്ന ദിവസം അര്‍ജുന്‍ ആയങ്കിയുടെ കാറില്‍ റമീസുമുണ്ടായിരുന്നുവെന്നാണ് കസ്റ്റംസ് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here