മുസ്ലിം ലീഗ് നേതാവും എ.ജെ.ഐ. സ്‌കൂള്‍ മാനേജരുമായ ബഹ്‌റൈന്‍ മുഹമ്മദിന്റെ മയ്യത്ത് കബറടക്കി

0
282

ഉപ്പള: ഇന്നലെ അന്തരിച്ച മുസ്‌ലിം ലീഗ് നേതാവും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും ഉപ്പള എ.ജെ.ഐ. സ്‌കൂള്‍ മാനേജറുമായ ഉപ്പള കുക്കറിലെ ബഹ്‌റൈന്‍ മുഹമ്മദിന്റെ(75) മയ്യത്ത് ഖബറടക്കി.

മംഗല്‍പാടി പഞ്ചായത്ത് മുസ്‌ലിം ലീഗ് സെകട്ടറി, അയ്യൂര്‍ പെരിങ്കടി ജമാഅത്ത് സെക്രട്ടറി, മംഗല്‍പ്പാടി പഞ്ചായത്ത് സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി, മംഗല്‍പ്പാടി ഗവ. ഹൈസ്‌കൂള്‍ പി.ടി.എ. പ്രസിഡണ്ട്, മംഗല്‍പ്പാടി ഗവ. ഹോസ്പിറ്റല്‍ എച്ച്.എം.സി. മെമ്പര്‍, മഞ്ചേശ്വരം താലൂക്ക് ഭരണഭാഷാ വികസന സമിതി വൈസ് പ്രസിഡണ്ട്, മഞ്ചേശ്വരം താലൂക്ക് ആക്ഷന്‍ കമ്മിറ്റി സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിരുന്നു. ദീര്‍ഘകാലം ബഹ്‌റൈനിലും പിന്നീട് കപ്പലിലും ജോലിചെയ്തിരുന്നു.

മഞ്ചേശ്വരം മണ്ഡലത്തിന്റെ ഉള്‍ഗ്രാമങ്ങളില്‍ മുസ്‌ലിം ലീഗ് കെട്ടിപ്പെടുക്കുന്നതില്‍ ചെര്‍ക്കളം അബ്ദുല്ല, പി.ബി. അബ്ദുല്‍ റസാഖ്, ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍, സി. അഹമ്മദ് കുഞ്ഞി എന്നിവരോടൊപ്പം മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: പരേതയായ നഫീസ ഹജ്ജുമ്മ. മക്കള്‍: യാസ്മിന്‍, ഷാനവാസ്, ഷാജഹാന്‍ (ഇരുവരും കപ്പല്‍ ജീവനക്കാര്‍), ശബീര്‍ (ഗള്‍ഫ്). മരുമക്കള്‍: ഇംതിയാസ് കാസര്‍കോട്, ഉമൈറ ബദിയടുക്ക, സുരയ്യ മൊഗ്രാല്‍, നഷീദ ബേക്കൂര്‍.

LEAVE A REPLY

Please enter your comment!
Please enter your name here