മൊബൈലിലെ ബ്രൗസിങ് ഹിസ്റ്ററിയിൽ നിന്ന് ഗൂഗിളിൽ തിരഞ്ഞ കാര്യങ്ങൾ 15 മിനിറ്റിൽ ഡിലീറ്റ് ചെയ്യാൻ പുതിയ സംവിധാനം. ഐഫോൺ ഉപഭക്താക്കളുടെ ഗൂഗിൾ ആപ്പിലാണ് ഈ സേവന ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്. വൈകാതെ ആൻഡ്രോയിഡ് ഫോണുകളിലും ഇത് ലഭിക്കുമെന്നാണ് ഗൂഗിൾ അറിയിച്ചിരിക്കുന്നത്. ഡെസ്‌ക്ടോപ്പിലും ഇൻസ്റ്റന്റ് ഡെലീറ്റ് ഓപ്ഷൻ നിലവിൽ പ്രവർത്തിക്കില്ല.
ലൊക്കേഷൻ ഹിസ്റ്ററിയിലും ആക്റ്റിവിറ്റി ഡാറ്റയിലും സൂക്ഷിക്കുന്ന സെർച്ച് ഹിസ്റ്ററി വിവരങ്ങൾ ഓട്ടോമാറ്റിക്കായി എപ്പോൾ ഡെലീറ്റ് ചെയ്യണമെന്ന് ഉപഭോക്താവിന് തീരുമാനിക്കാൻ കഴിയും. ഒരിക്കൽ വിവരങ്ങൾ സൂക്ഷിക്കാനുള്ള സമയപരിധി ഗൂഗിൾ അക്കൗണ്ടിൽ നൽകിയാൽ പിന്നീട് കൃത്യമായ ഇടവേളയിൽ ഗൂഗിൾതന്നെ വിവരങ്ങൾ ഡെലീറ്റ് ചെയ്യും.
നിലവിൽ മൂന്ന് മാസം, 18 മാസം, 36 മാസം എന്നിങ്ങനെയാണ് സെർച്ച് ഹിസ്റ്ററി ഓട്ടോ ഡെലീറ്റ് പ്രവർത്തിക്കുന്നത്. ഇതിലേക്കാണ് 15 ദിവസത്തിനുള്ളിൽ എന്ന ഓപ്ഷൻ കൂടി ഉൾപ്പെടുത്തുന്നത്. താത്പര്യമുള്ള ഓട്ടോ ഡെലീറ്റ് ഓപ്ഷൻ തെരഞ്ഞെടുത്ത് ഉപഭോക്താക്കൾക്ക് തന്നെ കാലാവധി നിശ്ചയിക്കാവുന്നതാണ്.