‘പഠിച്ച്, പഠിച്ച് മതിയായി’; പെര്‍ഫെക്ട് ഓകേക്ക് പിന്നാലെ ഏഴാം ക്ലാസുകാരനായ അഭയ് കൃഷ്ണയുടെ വാക്കുകള്‍ ഡി.ജെയാക്കി അശ്വിന്‍ ഭാസ്‌ക്കര്‍

0
378

കോഴിക്കോട്: ഓണ്‍ലൈന്‍ പഠനഭാരം പങ്കുവെച്ച ഏഴാം ക്ലാസുകാരനായ കോഴിക്കോട് പടനിലം സ്വദേശി അഭയ് കൃഷ്ണയെ മലയാളി ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ അഭയ് കൃഷ്ണയുടെ വാക്കുകള്‍ ഡി.ജെ. രൂപത്തിലാക്കി മാറ്റിയിരിക്കുകയാണ് യൂട്യുബര്‍ അശ്വിന്‍ ഭാസ്‌ക്കര്‍. ‘പെര്‍ഫെക്ട് ഓകെ’ എന്ന വീഡിയോയിലൂടെ വൈറലായി മാറിയ നൈസന്റെ വീഡിയോ അശ്വിന്‍ ഭാസ്‌ക്കര്‍ നേരത്തെ ഡി.ജെ. രൂപത്തിലാക്കിയപ്പോള്‍ വലിയ സ്വീകാര്യത കിട്ടിയിരുന്നു.

അതുപോലെ അഭയ് കൃഷ്ണയുടെ ഡി.ജെ. വീഡിയോയും ഏറ്റെടുത്തിരിക്കുകയാണ് മലയാളികള്‍. അശ്വിന്‍ ഭാസ്‌ക്കറിന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോക്ക് ഇതിനകം വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

‘ഈ പഠിത്തം, പഠിത്തം എന്നൊക്കെ പറയുന്നുണ്ടല്ലോ ടീച്ചര്‍മാരേ.. ഈ പഠിത്തം എന്താ സാധനം ടീച്ചര്‍മാരേ.. ഈ പഠിച്ചു, പഠിച്ചു, പഠിച്ച് എന്റെ തല കേടാവുന്നുണ്ട് കേട്ടോ.. ഇങ്ങള വിചാരം ഞങ്ങള് പഠിക്കുന്നില്ലെന്ന്.. ഞങ്ങള വിചാരം ഇവരിങ്ങനെ ഇട്ടിട്ട്.. എനിക്ക് വെറുത്തു ടീച്ചര്‍മാരേ.. സങ്കടത്തോടെ പറയുകയാ ഇങ്ങളിങ്ങനെ ഇടല്ലീ.. ഈ ഗ്രൂപ്പും ഒക്കെ ഉണ്ടാക്കിയിട്ട്.. ഇങ്ങളിതിതെന്തിനാ എന്നോട്.. എഴുതാനിടുവാണങ്കി ഇത്തിരി ഇടണം. അല്ലാണ്ട് അത് പോലിടരുത് ടീച്ചര്‍മാരേ… ഞാനങ്ങനെ പറയല്ല… ടീച്ചര്‍മാരേ ഞാന്‍ വെറുത്ത്..ഇങ്ങളിങ്ങനെ തരല്ലേ.

ഒരു റൂമിലാ ഞങ്ങള് ജീവിക്കുന്നെ. എന്റെ വീട് ഇവിടെയല്ലട്ടോ വയനാട്ടിലാ. അച്ഛന്റിം അമ്മേടേം ഒപ്പരം നില്‍ക്കാണേ. ഈ ഒരു സ്ഥലത്താ ഞാന്‍ നില്‍ക്കുന്നെ. വയനാട്ടിലാണേല്‍ ഇങ്ങക്ക് എത്ര വേണേലും തരാം. ഇങ്ങളിങ്ങനെ ഇട്ടാ എനിക്ക് ഭയങ്കര സങ്കടാകുന്നുണ്ടുട്ടോ. ഇങ്ങളിങ്ങനെ ഇട്ടാല്‍ എനിക്ക് ഭയങ്കര പ്രാന്താ. ഒരു ഫോട്ടോ ഒക്കെ ഇടുവാണെങ്കി പിന്നേണ്ട്. ഇതിപ്പോ മൂന്ന് പത്ത് പതിനഞ്ചണ്ണമൊക്കെ ഇടുമ്പോ ഒന്നാലോചിച്ചു നോക്വാ.. സങ്കടത്തോടെ പറയുകാ ടീച്ചര്‍മാരേ കാല് പിടിച്ചുപറയുകാ ഇനിയങ്ങനൊന്നുമിടല്ലേ… മാപ്പ്, മാപ്പേ, മാപ്പ്,’ എന്ന അഭയ് കൃഷ്ണയുടെ വാക്കുകളാണ് അശ്വിന്‍ ഭാസ്‌ക്കറര്‍ ഡി.ജെ. രൂപത്തിലാക്കി മാറ്റിയിരിക്കുന്നത്. വീഡിയോയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here