Tuesday, November 26, 2024
Home Latest news ഗ്രൂപ്പ് കോളുകള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

ഗ്രൂപ്പ് കോളുകള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

0
227

പയോക്താക്കള്‍ക്ക് ഗ്രൂപ്പ് വോയ്സ് കോളിലോ ഗ്രൂപ്പ് വീഡിയോ കോളിലോ ജോയിന്‍ ചെയ്യാന്‍ സാധിക്കുന്ന പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ചു. ആപ്പിന്റെ ‘കോള്‍സ്’ ടാബിലേക്ക് പോയാണ് ഗ്രൂപ്പ് കോളുകളില്‍ ജോയിന്‍ ചെയ്യാന്‍ സാധിക്കുന്നത്. ഇതിലൂടെ ഗ്രൂപ്പ് കോളുകള്‍ക്കിടയില്‍ നിങ്ങളുടെ കോള്‍ എന്തെങ്കിലും കാരണവശാല്‍ കട്ടായി പോയാലും മറ്റുള്ളവര്‍ ആഡ് ചെയ്യാതെ തന്നെ നിങ്ങള്‍ക്ക് കോളില്‍ വീണ്ടും ജോയിന്‍ ചെയ്യാന്‍ സാധിക്കും.

പുതിയ ഫീച്ചറിനൊപ്പം കോള്‍ ഇന്‍ഫോ സ്‌ക്രീനും വാട്‌സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ ഇതുവരെ ജോയിന്‍ ചെയ്യാത്ത കോളുകളില്‍ ഇന്‍വൈറ്റ് ചെയ്ത ഉപയോക്താക്കള്‍ക്കൊപ്പം കോളില്‍ ആരൊക്കെയാണ് ഉള്ളതെന്ന് കാണാന്‍ സഹായിക്കുന്നു. നേരത്തെ കോള്‍ എടുക്കാന്‍ സാധിച്ചില്ലെങ്കില്‍ കോളില്‍ ഉള്ള ആളുകള്‍ക്ക് ആഡ് ചെയ്യാന്‍ മെസേജ് ചെയ്യേണ്ട അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. ഇത് പലപ്പോഴും ആളുകള്‍ക്ക് ഗ്രൂപ്പ് കോളുകള്‍ നഷ്ടപ്പെടുന്നതിനും കാരണമായിട്ടുണ്ട്. ഗ്രൂപ്പ് കോളില്‍ ചേരാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ മാത്രം ചേരാനുള്ള ഓപ്ഷനും പുതിയ ഫീച്ചര്‍ നല്‍കുന്നുണ്ട്. എന്തെങ്കിലും തിരക്കുകള്‍ ഉണ്ടെങ്കില്‍ നിലവിലുള്ള കോളില്‍ നിന്ന് ഒഴിവാകാനും തിരക്ക് കഴിഞ്ഞ് ആ കോളിലെ മറ്റ് ആളുകള്‍ അതുപോലെ തുടരുന്നുണ്ടെങ്കില്‍ വീണ്ടും ജോയിന്‍ ചെയ്യാനും പുതിയ ഫീച്ചര്‍ ഉപയോക്താക്കളെ സഹായിക്കുന്നു.

എല്ലാ ആന്‍ഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളിലും വൈകാതെ തന്നെ പുതിയ അപ്‌ഡേറ്റിലൂടെ കോളുകളില്‍ ജോയിന്‍ ചെയ്യാനുള്ള സംവിധാനം ലഭ്യമാകും. ഗ്രൂപ്പ് കോളുകള്‍ വിളിക്കുന്നത് നേരത്തെക്കാള്‍ എളുപ്പമാക്കാനും ഇത് സഹായിക്കും. ഉപയോക്താക്കളെ കോളിലേക്ക് ഇന്‍വൈറ്റ് ചെയ്യുമ്പോള്‍ അവര്‍ക്ക് ഒരു പുതിയ നോട്ടിഫിക്കേഷന്‍ ലേ ഔട്ടും ലഭിക്കുമെന്ന് വാട്‌സ്ആപ്പ് അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here