മൂന്നാര്‍: സംസ്ഥാനത്ത് വീണ്ടും കോടികള്‍ വിലമതിക്കുന്ന തിമിംഗല ഛര്‍ദ്ദി വേട്ട. അന്താരാഷ്ട്ര വിപണിയില്‍ ഏതാണ്ട് അഞ്ച് കോടി വിലയുള്ള ആംബര്‍ ഗ്രീസാണ് മൂന്നാറില്‍ പിടികൂടിയിരിക്കുന്നത്. അഞ്ച് പേരെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തമിഴ്‌നാട് വത്തലഗുണ്ട്, പെരികുളം സ്വദേശികളായ നാല് പേരും, മൂന്നാര്‍ സ്വദേശിയുമാണ് പിടിയിലായിരിക്കുന്നത്. മൂന്നാര്‍ സ്വദേശിയായ മുരുകനെന്നയാളുടെ നിര്‍ദ്ദേശപ്രകാരമാണ് ആബര്‍ഗ്രീസ് എത്തിച്ചത്. സംസ്ഥാനത്ത് ആംബര്‍ ഗ്രീസ് പിടികൂടുന്ന രണ്ടാമത്തെ സംഭവമാണിത്.
ചേറ്റുവയിൽ 30 കോടിയുടെ ആംബർഗ്രീസുമായി മൂന്നുപേരെ വനം വിജിലൻസ് നേരത്തെ പിടികൂടി. വാടാനപ്പള്ളി സ്വദേശി രായംമരക്കാർ വീട്ടിൽ റഫീഖ് (47), പാലയൂർ സ്വദേശി കൊങ്ങണംവീട്ടിൽ ഫൈസൽ (40), എറണാകുളം സ്വദേശി കരിയക്കര വീട്ടിൽ ഹംസ (49) എന്നിവരാണ് പിടിയിലായത്. കേരളത്തിലെ ആദ്യത്തെ ആംബർഗ്രീസ് വേട്ടയാണിത്. അന്ന് പിടിച്ചെടുത്ത ആംബർ ഗ്രീസിന് 19 കിലോ ഭാരമുണ്ട്.