കാസർകോട് ജില്ലയിൽ കാലവർഷം ശക്തം; ഇന്നു മുതൽ 4 ദിവസം ഓറഞ്ച് അലർട്

0
244

കാസർകോട് ∙ ജില്ലയിൽ കാലവർഷം ശക്തിയാർജിക്കുന്നു. പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിലെ മഴമാപിനിയിൽ ഇന്നലെയാണ് ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് (68 മില്ലിമീറ്റർ). ഈ കാലവർഷം തുടങ്ങിയതിനു ശേഷം ഒരു ദിവസം ലഭിക്കുന്ന ഏറ്റവും വലിയ മഴയാണിത്. അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇന്നു മുതൽ 4 ദിവസം ഓറഞ്ച് അലർട് പ്രഖ്യാപിച്ചു.

അത് ചിലപ്പോൾ റെഡ് അലർടിലേക്ക് മാറാനും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ ശക്തമായതോടെ പുഴകളിലും തോടികളിലും ഒഴുക്ക് വർധിച്ചു. ജലവിഭവ വകുപ്പിന്റെ അണക്കെട്ടുകളും തടയണകളും തുറന്നു. മഴയ്ക്കൊപ്പം ചെറിയ ചുഴലിക്കാറ്റുകൾക്കും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

അന്തരീക്ഷത്തിലെ ഉപരിതലം തണുത്ത് അവിടേക്ക് വായു പ്രവഹിക്കുന്നതാണ് ഇതിനു കാരണം. ഒന്നോ രണ്ടോ കിലോമീറ്ററുകൾ ചുറ്റളവിൽ മാത്രം അനുഭവപ്പെടുന്ന ഇത്തരം ചുഴലിക്കാറ്റുകൾ വലിയ നാശത്തിനിടയാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here