അര്‍ജന്റീനയുടെ ആരാധകര്‍ക്ക് തോല്‍വി താങ്ങാനുളള കരുത്ത് കൊടുക്കണേ എന്നാണ് ഞങ്ങളുടെ പ്രാര്‍ത്ഥന: സംവിധായകന്‍ എം.എ നിഷാദ്

0
220

കോപ്പ അമേരിക്കയില്‍ 14 വര്‍ഷത്തിന് ശേഷം ബ്രസീല്‍-അര്‍ജന്റീന ഫൈനലിന് അരങ്ങുണര്‍ന്നിരിക്കുകയാണ്. മാരക്കാനയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് ഫൈനല്‍ പോരാട്ടം. സ്വപ്നമത്സരം സഫലമാകുന്നതോടെ പോര്‍വിളിയുമായി രംഗത്തു വന്നിരിക്കുകയാണ് ബ്രസീല്‍- അര്‍ജന്റീന ആരാധകര്‍. ഈ സന്ദര്‍ഭത്തില്‍ തന്റെ ഫുട്‌ബോള്‍ പ്രണയവും ഓര്‍മകളും പങ്കുവെച്ചിരിക്കുകയാണ് ബ്രസീല്‍ ആരാധകനായ സംവിധായകന്‍ എം.എ നിഷാദ്.

എം.എ നിഷാദിന്റെ കുറിപ്പ്….

ഫുട്‌ബോള്‍, എന്ന മാമാങ്കം. ലോകമെമ്പാടുമുളള,ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരിക്കുന്ന മത്സരം …. നാളെ…. എല്ലാ കണ്ണുകളും,കോപ്പാ അമേരിക്കന്‍ കപ്പ്
ഫൈനല്‍ നടക്കുന്ന മാരക്കാന സ്റ്റേഡിയത്തിലേക്ക്..സ്വപ്നതുല്ല്യ ഫൈനല്‍..
അതെ,എനിക്കും ഫുട്‌ബോള്‍,ഒരു ലഹരിയാണ് ..ഏഴാം വയസ്സ് മുതല്‍,എന്റ്‌റെ
സിരകളില്‍ പടര്‍ന്ന് കയറിയ ഫുട്‌ബോള്‍ ഭ്രാന്ത് എന്ന ലഹരി. ഇന്നും ഫുട്‌ബോള്‍
എന്ന ലഹരിക്ക് അടിമയാണ് ഞാന്‍. കോഴിക്കോട് വച്ച് നടന്ന സേട്ട് നാഗ്ജീ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്‌റ് ആദ്യമായി കണ്ട ദിനം തന്നെ, ഈ കാല്‍പന്ത് കളി എന്റ്‌റെ ജീവിതത്തിന്റ്‌റെ ഒഴിച്ച് കൂടാന്‍ പറ്റാത്ത ഭാഗമായി…അന്ന് എന്റ്‌റെ പിതാവ്
കോഴിക്കോട്,സിറ്റി അസിസ്റ്റന്റ്‌റ് പോലീസ് കമ്മീഷണറായിരുന്നു..അത് കൊണ്ട് തന്നെ എനിക്ക് സേട്ട് നാഗ്ജീ കപ്പ് മത്സരം എല്ലാം തന്നെ കാണാനുളള അവസരവും ഭാഗ്യവുംലഭിച്ചു.

തിരുവനന്തപുരം ടൈറ്റാനിയവും മഫത്ത്‌ലാല് ക്‌ളബ്ബും തമ്മിലായിരുന്നു മത്സരം..
ആ മത്സരത്തില്‍ ടൈറ്റാനിയം എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ജയിച്ചു..പിന്നീട്,
കല്‍ഘട്ടയിലെ പ്രമുഖ ക്‌ളബ്ബായ മൊഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗിനേയും,
ടൈറ്റാനിയം തോല്‍പ്പിച്ചപ്പോള്‍,ഞാന്‍ തിരുവനന്തപുരം ടൈറ്റാനിയത്തിന്റ്‌റെ
കറകളഞ്ഞ ആരാധകനായി മാറി.. ടൈറ്റാനിയത്തിന്റ്‌റെ കളിക്കാരായ അശോകനും,വര്‍ഗ്ഗീസും, നജിമുദ്ദീനും,നജീബുമൊക്കെ എന്റ്‌റെ
ആരാധ്യ പുരുഷന്മാരായി..

അക്കാലത്ത് കേരളത്തിലെ,പ്രമുഖ ഗ്‌ളബ്ബുകളായിരുന്നു പ്രീമിയര്‍ ടൈയേഴ്‌സും,
കണ്ണൂര്‍ ലക്കി സ്റ്റാറു .പക്ഷേ,അവര്‍ക്ക് ടൈറ്റാനിയത്തിനോളം താര പരിവേഷം
ലഭിച്ചിരുന്നില്ല…പ്രീമിയര്‍ ടൈയേഴ്‌സിന്റ്‌റെ ഗോളി വിക്ടര്‍ മഞ്ഞിള പിന്നീട് കേരള ടീം ക്യാപ്റ്റനുമായി… സന്തോഷ് ട്രോഫി,മാമ്മന്‍ മാപ്പിള ട്രോഫി, ചാക്കോള ട്രോഫി,ഫെഡറേഷന്‍ കപ്പ്, തുടങ്ങിയവയായിരുന്നു പ്രധാനപ്പെട്ട മത്സരങ്ങള്‍…

പതുക്ക,പതുക്കെ,ക്‌ളബ്ബ് ഫുട്‌ബോള്‍ തരംഗം,കേരളത്തിലും,ഇന്‍ഡ്യയിലും
മങ്ങി തുടങ്ങി..ലോകകപ്പ്,ക്രിക്കറ്റില്‍ ഇന്‍ഡ്യ ഒന്നാമതായപ്പോള്‍,ജനം ക്രിക്കറ്റിലേക്ക് തിരിഞ്ഞു…ക്രിക്കറ്റ് കൂടുതല്‍ ജനകീയമായി… ഫുട്‌ബോളില്‍ നിന്നും ഇന്‍ഡ്യ
അകലാന്‍ തുടങ്ങി..നെഹ്രു കപ്പില്‍ പോലുംഇന്‍ഡ്യന്‍ ടീം തുടര്‍ച്ചയായി തോല്‍ക്കാന്‍
തുടങ്ങിയപ്പോള്‍,ക്രിക്കറ്റില്‍ ഭാരതം വിജയഗാഥകള്‍ രചിച്ചു… ടൈറ്റാനിയം ഉള്‍പ്പടെയുളള ടീമുകള്‍ പ്രതി സന്ധിയിലായി… അന്നത്തെ മുഖ്യമന്ത്രി ശ്രീ കെ കരുണാകരന്‍ മുന്‍കൈയ്യെടുത്ത് കേരളപോലീസിന്,ഒരു ടീമുണ്ടാക്കി.. കേരളത്തിലെ ആദ്യത്തെ DGP ആയിരുന്ന ശ്രീ M K ജോസഫ് സാറായിരുന്നു പ്രേരക ശക്തി.. കേരള പോലീസ് ടീമില്‍ നിന്നും ഒരുപാട് പ്രതിഭാധനരായ കളിക്കാര്‍ ഇന്‍ഡ്യന്‍ ടീമില്‍ ഇടം പിടിച്ചു..മുന്‍ ഇന്‍ഡ്യന്‍ ടീം ക്യാപ്റ്റന്‍ യശ്ശശരീരനായ ബി സത്യന്‍,I M വിജയന്‍, യൂ ഷറഫലി, പാപ്പച്ചന്‍,ജോ പോള്‍ അഞ്ചേരീ തോമസ് സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ അവരില്‍,ചിലരാണ്…

മാറിയ കാലഘട്ടത്തില്‍,ഇന്‍ഡ്യയില്‍, ഫുട്‌ബോള്‍ വസന്തം മടങ്ങിവരാന്‍
ISL പോലെയുളള മത്സരങ്ങള്‍ക്ക് വലിയ പങ്കുണ്ട്..കാരണം,ലോകം മുഴുവന്‍ ആരാധകരുളളത് കാല്‍ പന്ത് കളിക്കാണ്… പുതു തലമുറക്കും ഏറെ പ്രിയങ്കരമാണ്
ഈ കായിക വിനോദം…ഫുട്‌ബോളിനെ വീണ്ടും ജനകീയ മാക്കുന്നതില്‍ ചെറുതല്ലാത്ത പങ്ക് വഹിച്ചത് സോഷ്യല്‍ മീഡിയ ആണെന്ന് നിസ്സംശയം പറയാം..
നമ്മുടെ സ്വീകരണമുറിയിലെ,ടി വിയില്‍ ബഹുരാഷ്ട്ര കുത്തകകളുടെ പരസ്യങ്ങളില്‍ ഫുട്‌ബോള്‍ താരങ്ങള്‍ ഇടം പിടിച്ചു… ഫുട്‌ബോള്‍ ജനത്തിന് വീണ്ടും ഹരമായി… മെസ്സിയും,നെയ്മറും,റൊണോള്‍ഡോയും, സുവാരസുമൊക്കെ,പുതു തലമുറയുടെ ഹരമായി…അവര്‍ ഫുട്‌ബോളിനേയും, അവരുടെ ആരാധനാമൂര്‍ത്തികള്‍ പ്രതിദാനം ചെയ്യുന്ന ടീമുകളേയും നെഞ്ചിലേറ്റി..
പ്രത്യേകിച്ചും മലയാളികള്‍… ഇന്ന്,ചര്‍ച്ചാ വിഷയം രണ്ട് ടീമുകളാണ്… ബ്രസീലും,അര്‍ജന്റ്‌റീനയും… രണ്ട് താരങ്ങളുമാണ്… മെസ്സിയും,നെയ്മറും….

ഞാന്‍ ഒരു കടുത്ത ബ്രസീല്‍ ആരാധകനാണ്..അഞ്ചാം ക്‌ളാസ്സിലെ
പാഠപുസ്തകത്തിലൂടെ ഞാനറിഞ്ഞ ലോകോത്തര ഫുട്‌ബോള്‍ മാന്ത്രികന്‍ പെലെയിലൂടെ,ബ്രസീല്‍ എന്ന ടീമിനോടുളള കമ്പം ഇന്നും അഭംഗുരം തുടരുന്നു..
എന്നാല്‍ എന്റ്‌റെ വീട്ടില്‍ തന്നെ എനിക്കൊരു ശക്തനായ എതിരാളിയുണ്ട് അര്‍ജന്റ്‌റീനാ ആരാധകനായ എന്റ്‌റെ മകന്‍ ഇംറാന്‍…മെസ്സിയുടെ കടുത്ത ആരാധകന്‍ ഊണിലും ഉറക്കത്തിലും മെസ്സി… മെസ്സിയുടെ ജീവചരിത്രം,അവന് കാണാപാഠം സോഷ്യല്‍ മീഡിയയിലെ,അര്‍ജന്റ്‌റീന, ഫാന്‍സുകാരെ, നേരിടുന്നതിനേക്കാളും ശ്രമകരമാണ്,വീട്ടിലെ അര്‍ജന്റ്‌റീനിയ
ആരാധകനായ, മകന്‍ ഇംറാനെ നേരിടുക എന്നുളളത്…

ഈ അര്‍ജന്റ്‌റീനിയന്‍ ഫാന്‍സുകാര്‍ ഭരങ്കര arrogant ആണെ്… അവര്‍ക്ക് മെസ്സി കഴിഞ്ഞേയുളളു ആരും. പക്ഷെ,സാംബാ നൃത്തചുവടുകളുടെ, അഴകോടെ, ബ്രസീലിയന്‍ താരങ്ങള്‍ നെയ്മറുടെ നേതൃത്വത്തില്‍ കളിക്കളത്തില്‍ നിറഞ്ഞാടുമ്പോള്‍, ആര്‍പ്പുവിളികളുമായി ഞങ്ങള്‍ ആരാധകര്‍ ആവേശത്തോടെ
വിളിക്കും…”VIVA BRAZIL”

നാളെ മരക്കാനാ സ്റ്റേഡിയത്തില്‍,വമ്പന്‍മാര്‍
കൊമ്പ് കോര്‍ക്കുമ്പോള്‍,കോപ്പയില്‍ ,
കപ്പടിക്കുന്നതാര് ?
ബ്രസീലോ ?
അര്‍ജന്റ്‌റീനയോ ?
ആരാകും നായകന്‍
മെസ്സിയോ ?
നെയ്മറോ ?
കാത്തിരിക്കാം നമ്മുക്ക്…
അര്‍ജന്റ്‌റീനാ തോല്‍വി ഏറ്റ് വാങ്ങുമ്പോള്‍
അത് താങ്ങാനുളള കരുത്ത്,അവരുടെ
ആരാധകര്‍ക്കുണ്ടാകണമേ,എന്ന പ്രാര്‍ത്ഥന
മാത്രമേ,ഞങ്ങള്‍ ബ്രസീല്‍ ആരാധകര്‍ക്കുളളൂ…
Lets Foitball ???’

LEAVE A REPLY

Please enter your comment!
Please enter your name here