ന്യൂഡൽഹി∙ 40 ലക്ഷം രൂപ വരെ വാര്‍ഷിക വിറ്റുവരവുള്ള ജ്വല്ലറികള്‍ക്ക് ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമല്ലെന്ന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്). ഹാള്‍മാര്‍ക്കിങ് ഇല്ലാതെയുള്ള വില്‍പനയ്ക്ക് ഓഗസ്റ്റ് വരെ പിഴ ഈടാക്കില്ലെന്നും ബിഐഎസ് അറിയിച്ചു. ആഭരണ നിര്‍മാതാക്കള്‍ക്കും മൊത്ത വിതരണക്കാര്‍ക്കും ഇളവ് ലഭിക്കും.
സ്വർണത്തിന്റെ പരിശുദ്ധി ഉറപ്പാക്കാനായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സംവിധാനമാണ് ഹാള്‍മാര്‍ക്കിങ്. ആഭരണം ബിഐഎസ് അംഗീകരിച്ച ഹാൾമാർക്കിങ് കേന്ദ്രത്തിൽ കൊണ്ടുപോയി പരിശുദ്ധി ഉറപ്പാക്കി സീൽ ചെയ്തു വാങ്ങണം. കേരളത്തിൽ 75ഓളം ബിഐഎസ് അംഗീകൃത ഹാൾമാർക്കിങ് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്.