കുമ്പള: സമസ്ത സ്ഥാപക ദിനത്തോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് മൊഗ്രാൽ യൂണിറ്റിൻ്റെ നേതൃത്വത്തിൽ മഹല്ലുകൾ കേന്ദ്രികരിച്ച് വിപുലമായ പരിപാടിയിൽ നടത്താൻ തീരുമാനം. എസ്.കെ.എസ്.എസ്.എഫ് ടൗൺ യൂണിറ്റിൻ്റെ നേതൃത്വത്തിൽ മൊഗ്രാൽ ടൗൺ ഇസ്ലാമിക്ക് സെൻ്റർ പരിസരത്ത് സമസ്ത സീനിയർ ഉപാധ്യക്ഷൻ യു.എം അബ്ദുറഹ്മാൻ മൗലവി പതാക ഉയർത്തി. സമസ്ത സെക്രട്ടറിയും മംഗളൂരു ഖാസിയുമായിരുന്ന കോട്ട ഉസ്താദ് ഖബർ സിയാറത്ത് നടത്തി.
സയ്യിദ് ഹാദി തങ്ങൾ നേതൃത്വം നൽകി. സമസ്ത ജില്ലാ മുശാവറ അംഗം സ്വാലിഹ് മുസ്‌ലിയാർ, മുജീബ് റഹ്മാൻ നിസാമി, റിയാസ് അശ്ശാഫി, പ്രസിഡന്റ് ബദ്റുദ്ദീൻ ദീനാർ, സെക്രട്ടറി അനസ് കടവത്ത്, ആശിഖ്, ശഹാമത്ത്,ഹാഫിള് ആശിഖ്, ഫയാസ്,അലി സാലിം, യൂസുഫ്,ഹാരിസ്, സത്താർ,സാഹിദ്,യൂനുസ്, ലത്തീഫ് കൊപ്പളം,മുസ്തഫ തുടങ്ങിയവർ സംസാരിച്ചു.