സംസ്ഥാനത്ത് സ്വകാര്യ ബസ് സർവീസിന് നിയന്ത്രണം ഏർപ്പെടുത്തി. ഒറ്റ, ഇരട്ടയക്ക നമ്പർ ക്രമത്തിൽ സർവീസ് നടത്തണം. നാളെ ഒറ്റ അക്ക നമ്പറിൽ ഉള്ള ബസുകൾക്ക് സർവീസ് നടത്താം. ശനി, ഞായർ ദിവസങ്ങളിൽ സർവീസ് നടത്തരുതെന്നും ഗതാഗത വകുപ്പ് നിർദേശം നൽകി.
നിലവിലെ കോവിഡ് സാഹചര്യത്തില്‍ സംസ്ഥാത്തെ എല്ലാ ബസുകളെയും നിരത്തിലിറക്കാന്‍ സാധിക്കില്ലെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി. സർവീസുകൾ കർശന കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് മാത്രമെ നടത്താവൂ എന്നും നിർദേശമുണ്ട്.