ഷാർജയിൽ ഫ്ളാറ്റിൽ നൈജീരിയൻ സ്വദേശികളുടെ വഴക്കിനിടയിൽ പിടിച്ചു മാറ്റാനെത്തിയ മലയാളി കൊല്ലപ്പെട്ടു

0
446

നെടുങ്കണ്ടം (ഇടുക്കി): ഷാർജയിൽ നൈജീരിയൻ പൗരൻമാരുടെ ആക്രമണത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. നെടുങ്കണ്ടം കൂട്ടാർ തടത്തിൽ വിഷ്ണു വിജയനാണ് (28) മരിച്ചത്. ചൊവാഴ്ച ഉച്ചയ്ക്ക് ഒന്നോടെ ഷാർജ അബൂഷഗാരയിലെ വിഷ്ണു താമസിച്ചിരുന്ന ഫ്ളാറ്റിൽ നൈജീരിയൻ സ്വദേശികൾ തമ്മിൽ വാക്കേറ്റമുണ്ടായി. തടസം പിടിക്കാനെത്തിയ വിഷ്ണുവിനെ നൈജീരിയൻ സ്വദേശികൾ വെട്ടി പരിക്കേൽപ്പിച്ചു.

ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിന്റേത് അപകട മരണമെന്ന് വരുത്തി തീർക്കാനായി ഫ്ളാറ്റിന്റെ മുകളിൽ നിന്ന് നൈജീരിയൻ പൗരൻമാർ താഴേക്കിട്ടു. സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തിയ ഷാർജ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തതായാണ് വിവരം. ഷാർജയിൽ ജെന്റ്സ് ബ്യൂട്ടി പാർലർ ജീവനക്കാരനായിരുന്ന വിഷ്ണു. ചൊവ്വാഴ്ച ജോലിക്ക് പോയിരുന്നില്ല. മാതാവ് :ലളിത. സഹോദരങ്ങൾ: ബിബിൻ, ഉണ്ണിമായ.

LEAVE A REPLY

Please enter your comment!
Please enter your name here