മംഗളൂരു: കാല്‍കോടിയോളം രൂപയുടെ മയക്കുമരുന്ന് കടത്തിയ കേസില്‍ കാസര്‍കോട് ഉപ്പള സ്വദേശിയെയും നൈജീരിയന്‍ പൗരനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പളയിലെ മുഹമ്മദ് റമീസ്(24), ബംഗളൂരുവില്‍ താമസിക്കുന്ന നൈജീരിയന്‍ പൗരന്‍ സ്റ്റാന്‍ലി ചിമ(28) എന്നിവരെയാണ് മംഗളൂരു കൊണാജെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ അഞ്ച് പ്രതികളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കൊണാജെയില്‍ 24.82 ലക്ഷം രൂപ വിലവരുന്ന 135 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി അഞ്ചുപേരെ പൊലീസ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തപ്പോള്‍ റമീസിനും സ്റ്റാന്‍ലിക്കും മയക്കുമരുന്നുമായി ബന്ധമുള്ള വിവരം പുറത്തുവന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ തുടര്‍ അന്വേഷണത്തിലാണ് രണ്ടുപേരും പിടിയിലായത്. മയക്കുമരുന്ന് കൂട്ടാളികള്‍ക്ക് കൈമാറിയത് സ്റ്റാന്‍ലിയാണെന്നാണ് സൂചന.
Home Latest news മംഗളൂരുവിൽ കാല്‍കോടിയോളം രൂപയുടെ മയക്കുമരുന്ന് കടത്തിയ കേസില്‍ ഉപ്പള സ്വദേശിയെയും നൈജീരിയന്‍ പൗരനെയും പൊലീസ് അറസ്റ്റ്...