ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പ്രവാസിക്ക് 30 കോടിയുടെ സമ്മാനം

0
519

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ 228-ാമത് സീരിസ് നറുക്കെടുപ്പില്‍ 1.5 കോടി ദിര്‍ഹം (30 കോടിയോളം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി ശ്രീലങ്കന്‍ സ്വദേശി. ദുബൈയില്‍ താമസിക്കുന്ന രസിക ജെ ഡി എസ് ആണ് ഈ ഭാഗ്യവാന്‍. മേയ് 29ന് ഇദ്ദേഹം വാങ്ങിയ 213288 എന്ന ടിക്കറ്റ് നമ്പരാണ് സ്വപ്ന വിജയം സമ്മാനിച്ചത്.

സമ്മാനാര്‍ഹനായതില്‍ വളരെയധികം സന്തോഷമുണ്ടെന്നും സഹപ്രവര്‍ത്തകരുമായി ചേര്‍ന്നാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയതെന്നും അദ്ദേഹം ബിഗ് ടിക്കറ്റ് പ്രതിനിധി റിച്ചാര്‍ഡിനോട് പ്രതികരിച്ചു. കഴിഞ്ഞ നറുക്കെടുപ്പിലെ വിജയിയായ മുഹമ്മദ് മിഷ്ഫാക്കാണ് ബിഗ് ടിക്കറ്റിന്റെ ഇത്തവണത്തെ ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് തെരഞ്ഞെടുത്തത്. ഒരു ദിവസം ഭാഗ്യം തേടിയെത്തുമെന്നും അതുകൊണ്ട് തന്നെ ബിഗ് ടിക്കറ്റില്‍ പങ്കെടുക്കുന്നവര്‍ നിരാശരാകേണ്ടെന്നും മിഷ്ഫാക്ക് പറഞ്ഞു.

രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം (രണ്ട് കോടിയോളം ഇന്ത്യന്‍ രൂപ) സ്വന്തമാക്കിയത് ഫിലിപ്പീന്‍സില്‍ നിന്നുള്ള ക്രിസ്റ്റീന്‍ ബെര്‍ണാഡെറ്റ് ബെര്‍ണാഡോ ആണ്. മേയ് 28ന് ഇദ്ദേഹം വാങ്ങിയ 317768 എന്ന ടിക്കറ്റ് നമ്പരാണ് വിജയം സമ്മാനിച്ചത്. രണ്ട് കോടീശ്വരന്മാര്‍ക്ക് പുറമെ മറ്റ് ആറ് പേര്‍ കൂടി ബിഗ് ടിക്കറ്റിലൂടെ ക്യാഷ് പ്രൈസുകള്‍ നേടി. ഇന്ത്യക്കാരനായ മുഹമ്മദ് ഫഹദാണ്  മൂന്നാം സമ്മാനമായ 100,000 ദിര്‍ഹം സ്വന്തമാക്കിയ ഭാഗ്യശാലി. 123205 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. നാലാം സമ്മാനമായ 90,000 ദിര്‍ഹം സ്വന്തമാക്കിയത് ഫിലിപ്പീന്‍സ് സ്വദേശിയായ മാര്‍ക് ആന്ദ്രേസ് ആണ്. ഇദ്ദേഹം വാങ്ങിയ 043930 എന്ന ടിക്കറ്റ് നമ്പരാണ് വിജയം സമ്മാനിച്ചത്.  ഇന്ത്യക്കാരിയായ സിമി സോയ് വാങ്ങിയ 217556 എന്ന ടിക്കറ്റ് നമ്പരാണ് അഞ്ചാം സമ്മാനമായ 80,000 ദിര്‍ഹം നേടിയത്.  ആറാം സമ്മാനമായ 70,000 ദിര്‍ഹത്തിന് അര്‍ഹയായത് പാകിസ്ഥാന്‍ സ്വദേശിയായ ലീല റാം ആണ്. ഇവര്‍ വാങ്ങിയ 140601 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്.  ശ്രീലങ്കയില്‍ നിന്നുള്ള സുലേന്ദ്രിയന്‍ രാസേന്ദ്രിയന്‍ വാങ്ങിയ 004942 എന്ന ടിക്കറ്റ് നമ്പരാണ്  ഏഴാം സമ്മാനമായ 60,000 ദിര്‍ഹത്തിന് അര്‍ഹമായത്. എട്ടാം സമ്മാനമായ 50,000 ദിര്‍ഹം നേടിയത് ഇന്ത്യയില്‍ നിന്നുള്ള സിനി ജോസഫാണ്. സിനി വാങ്ങിയ 280202 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്.

017221 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യക്കാരനായ തിലകന്‍ പുരുഷോത്തമന്‍ ബിഗ് ടിക്കറ്റിന്റെ ഡ്രീം കാര്‍ പ്രൊമോഷനിലെ ജീപ്പ് ഗ്രാന്റ് ചിറോക്  സ്വന്തമാക്കി. ബിഗ് ടിക്കറ്റിലൂടെ നിങ്ങള്‍ക്കും ഭാഗ്യം പരീക്ഷിക്കാം. നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ടിക്കറ്റിന്റെ നിരക്ക്. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് തികച്ചും സൗജന്യമായി ലഭിക്കും. ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള ടിക്കറ്റിന് നികുതി ഉള്‍പ്പെടെ 150 ദിര്‍ഹമാണ് നിരക്ക്. ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.bigticket.ae വഴിയോ അല്ലെങ്കില്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെയോ അല്‍ ഐന്‍ വിമാനത്താവളത്തിലെയോ സ്റ്റോറുകള്‍ സന്ദര്‍ശിച്ചും ടിക്കറ്റുകള്‍ സ്വന്തമാക്കി ഇത്തവണ കോടീശ്വരനാവാനുള്ള ഒരു അവസരമൊരുക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here