ഉപ്പള:നിയമസഭ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ വൻതോതിൽ കുഴൽപണം ചെലവഴിച്ചുവെന്നതിൻ്റെ വ്യക്തമായ തെളിവാണ് ബിഎസ്പി സ്ഥാനാർത്ഥിയായി നാമനിർദേശ പത്രിക സമർപ്പിച്ച കെ സുന്ദരൻ്റെ വെളിപ്പെടുത്തലെന്ന് മുസ്ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് മുഖ്താർ ജനറൽ സെക്രട്ടി ബി എം മുസ്തഫ ആരോപിച്ചു.
പത്രിക പിൻവലിക്കാൻ സുന്ദരന് രണ്ട് ലക്ഷം നൽകിയെന്നാണ് വെളിപ്പെടുത്തൽ. ഇത്തരത്തിൽ മണ്ഡലത്തിൽ വ്യാപകമായി പണമൊഴുക്കിയിട്ടുണ്ട്. വരുംനാളുകളിൽ കൂടുതൽ തെളിവുകൾ ലഭിക്കും. മുസ്ലിം കേന്ദ്രങ്ങളിൽ ക്യാമ്പ് ചെയ്ത് പ്രവർത്തിക്കാൻ അഞ്ച് വർഷം മുമ്പ് സിപിഎമ്മിൽ ചേർന്ന കുമ്പളയിലെ ഒരു നേതാവിനും തിരഞ്ഞടുപ്പ് സമയത്ത് അദ്ദേഹത്തോടൊപ്പം മുഴുസമയവുമുണ്ടായിരുന്ന വേറെ രണ്ട് പേർക്കും വൻതുക ലഭിച്ചുവെന്ന് നാട്ടിൽ പരക്കെ പറയുന്ന കാര്യമാണ്.
കുഴൽ പണം ഒഴുക്കി തെരഞ്ഞടുപ്പ് അട്ടിമറിക്കാനും അത് വഴി ജനാധിപത്യത്തെ ദുർബലപ്പെടുത്തുവാനും പ്രവർത്തിച്ച കെ സുരേന്ദ്രനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നും മഞ്ചേശ്വരം മണ്ഡലത്തിലെ തിരഞ്ഞെടുപ്പിൽ ബി ജെ പി ചിലവഴിച്ച ഹവാല ഇടപാടിൽ സമഗ്ര അന്വേഷണം വേണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.