പ്രവാസി-വാക്സിൻ സെക്കൻഡ് ഡോസ് കാലതാമസം ഒഴിവാക്കണം: യൂത്ത് ലീഗ്

0
234

ഉപ്പള: കുറഞ്ഞ ദിവസത്തേക്ക് നാട്ടിലേക്ക് ലീവിൽ വന്ന പ്രവാസികൾക്ക് രണ്ട് ഡോസ് വാക്സിൻ വെച്ചതിന്റെ സർട്ടിഫിക്കറ്റ് ഇല്ലാതെ തിരിച്ച് ജോലിചെയ്യുന്ന രാജ്യത്തേക്ക് പ്രവേശിപ്പിക്കാത്ത സാഹചര്യത്തിൽ പ്രവാസികൾക്ക് നൽകുന്ന വാക്സിന്റെ സെക്കൻഡ് ഡോസ് ലഭ്യമാകണമെങ്കിൽ 84 ദിവസം വരെ കാത്തിരിക്കണം എന്ന സർക്കാർ നയം ഉടൻ പുന:പരിശോധിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ്.

ഫസ്റ്റ് ഡോസ് എടുത്തു സെക്കൻഡ് ഡോസിനായി മൂന്നുമാസത്തോളം കാത്തുനിൽക്കുന്ന സാഹചര്യമുണ്ടായാൽ പലരുടെയും ജോലി നഷ്ടമാവുകയും വിസാ കാലാവധി കഴിയുമെന്ന ആശങ്കയിലുമാണ് നാട്ടിലുള്ള പ്രവാസികൾ, ജീവിതമാർഗ്ഗം തന്നെ ഇല്ലാതാക്കിയേക്കാവുന്ന ഇക്കാര്യം നേരെത്തെ തന്നെ കേരള ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുള്ളതും, തുടർന്ന് ഇക്കാര്യത്തിൽ ഉടൻ പരിഹാരം ഉണ്ടാവുമെന്ന് മുഖ്യമന്ത്രി നേരത്തെ വാർത്താസമ്മേളനത്തിൽ അറിയിച്ചിട്ടുള്ളതാണ്. എന്നിട്ടും ഇതിന്മേലുള്ള പരിഹാരം ഉണ്ടാക്കുന്നത് വൈകിക്കുന്നത് പ്രതിഷേധാർഹമാണെന്നും മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് മുക്താർ മഞ്ചേശ്വരവും ജനറൽ സെക്രട്ടറി ബി എം മുസ്തഫയും പത്ര പ്രസ്താവനയിൽ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here