കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി. നഷ്ടപരിഹാരം നൽകുന്നതിൽ കേന്ദ്രസർക്കാർ മാർഗരേഖ തയ്യാറാക്കണം. കോവിഡ് മരണ സർട്ടിഫിക്കറ്റ് വിതരണത്തിലെ നടപടികൾ ലഘൂകരിക്കണം. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
നഷ്ടപരിഹാരം നൽകാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് നിയമപരമായ ബാധ്യതയുണ്ട്. നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ നിയമപരമായ ഉത്തരവാദിത്വത്തിലെ വീഴ്ചയാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.
നഷ്ടപരിഹാരത്തുക എത്രയെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് തീരുമാനിക്കാം. നഷ്ടപരിഹാരം നൽകാനാകില്ലെന്ന കേന്ദ്രസർക്കാർ നിലപാട് തള്ളിയാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സൌജന്യമായി വാക്സിന്‍ നല്‍കണമെന്ന ഉത്തരവിന് ശേഷം സുപ്രീംകോടതിയില്‍ നിന്നുണ്ടായ സുപ്രധാന ഉത്തരവാണിത്. നാല് ലക്ഷത്തിനടുത്ത് ആളുകള്‍ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. ഇത്രയും ആളുകള്‍ക്ക് ധനസഹായം നല്‍കാനുള്ള സാമ്പത്തികസ്ഥിതി രാജ്യത്തിനില്ല എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ വാദം. പ്രകൃതി ദുരന്തമായി കോവിഡിനെ കാണാന്‍ കഴിയില്ലെന്നും കേന്ദ്രം വാദിച്ചു.
Supreme Court directs the Union of India to frame guidelines to pay ex-gratia compensation to the families of those who died due to COVID19 pic.twitter.com/kDL16dtCwv
— ANI (@ANI) June 30, 2021