ന്യൂദല്‍ഹി- ആയിരത്തിലേറെ പേരെ ഇസ്ലാമിലേക്ക് മതംമാറ്റിയെന്ന് ആരോപിച്ച് രണ്ട് മൗലവിമാരെ ഉത്തര്‍പ്രദേശ് ഭീകര വിരുദ്ധ സക്വാഡ് (എ.ടി.എസ്) അറസ്റ്റ് ചെയ്തു. ദല്‍ഹിയിലെ ജാമിഅ നഗര്‍ പ്രദേശത്ത് അറസ്റ്റിലായ ഇവര്‍ അന്താരാഷ്ട്ര സംഘടനകളുടെ സാമ്പത്തിക സഹായത്തോടെയാണ് പ്രവര്‍ത്തിച്ചതെന്ന് പോലീസ് ആരോപിക്കുന്നു.
ജാമിഅ നഗര്‍ സ്വദേശികളായ മുഫ്തി കാസി ജഹാംഗീര്‍ ആലം, മുഹമ്മദ് ഉമര്‍ ഗൗതം എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ ഇസ്ലാമിക് ദഅവാ സെന്റര്‍ മുഖേനയാണ് ആളുകളെ ഇസ്ലാമിലേക്ക് മാറ്റുന്നതെന്ന് പോലീസ് പറഞ്ഞു. മുഹമ്മദ് ഉമര്‍ ഗൗതം ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്തയാളാണ്.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരേയും മുതിര്‍ന്നവരേയും, സ്ത്രീകളേയുമാണ് പണം, ജോലി, വിവാഹം തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്കി ഇസ്ലാമിലേക്ക് ആകര്‍ഷിച്ചിരുന്നതെന്നും പോലീസ് വ്യക്തമാക്കി.