20,000 കോടി രൂപയുടെ രണ്ടാം കോവിഡ് പാക്കേജ്, 8000 കോടി രൂപ നേരിട്ട് ജനങ്ങളിലേക്ക്: ബജറ്റ് 2021-22

0
195

രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു. ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കുകയാണ് സർക്കാർ നയമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിന്റെ ആമുഖമായി പറഞ്ഞു. മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ കഴിഞ്ഞ ബജറ്റ് സമഗ്രമായിരുന്നുവെന്നും മുൻ ബജറ്റിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

കോവിഡ് പകർച്ചവ്യാധി സൃഷ്ടിച്ച ആരോഗ്യ അടിയന്തരാവസ്ഥ സംസ്ഥാന വികസനത്തിന് വെല്ലുവിളിയായെന്ന് ധനമന്ത്രി പറഞ്ഞു. ആരോഗ്യം ഒന്നാമത് എന്ന നയം സ്വീകരിക്കാൻ സർക്കാർ നിർബന്ധിതമായെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. ദുരന്തങ്ങളെ കേരളം ഒറ്റക്കെട്ടായാണ് നേരിട്ടത്. ഭരണത്തുടർച്ച കേവലമൊരു വിജയമല്ല. തുടർഭരണം ജനാധിപത്യത്തിന്‍റെ വിജയമാണെന്നും ചരിത്രവിജയം നൽകിയ കേരളത്തിലെ ജനങ്ങളെ അഭിനന്ദിക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു.

പ്രഖ്യാപനങ്ങളിൽ ചിലത്:

  • കാർഷിക മേഖലയ്‌ക്ക് രണ്ടായിരം കോടി രൂപയുടെ വായ്‌പ
  • ദീർഘകാല അടിസ്ഥാനത്തിൽ തീരസംരക്ഷണ നടപടി
  • പകർച്ചവ്യാധികൾക്ക് മെഡിക്കൽ കോളജുകളിൽ പ്രത്യേക ബ്ലോക്ക്
  • സാമ്പത്തിക പുനരുജ്ജീവന പദ്ധതി നടപ്പാക്കും
  • എല്ലാവർക്കും സൗജന്യ വാക്‌സിൻ നൽകും
  • വാക്‌സിൻ ഗവേഷണ കേന്ദ്രം തുടങ്ങാൻ 10 കോടി രൂപ
  • 18 വയസിന് മുകളിലുളളവർക്ക് വാക്‌സിൻ നൽകാൻ ആയിരം കോടി
  • 8,000 കോടി രൂപ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കും
  • 20,000 കോടിയുടെ രണ്ടാം കോവിഡ് സാമ്പത്തിക പാക്കേജ്
  • കുടുംബശ്രീ അയൽക്കൂട്ടത്തിന് 1000 കോടിയുടെ വായ്പ നൽകാൻ പദ്ധതി. 4% പലിശ നിരക്കിലായിരിക്കുമെന്നും ധനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here