മംഗളുറു: 10 ലക്ഷം രൂപ വിലമതിക്കുന്ന മാരക എം.ഡി.എം എ മയക്കുമരുന്നുമായി മൂന്ന് ഉപ്പള സ്വദേശികള്‍ മംഗളൂരുവിൽ അറസ്റ്റിലായി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന് പരിധിയിലെ മുഹമ്മദ് മുനാഫ്, മുഹമ്മദ് മുസമ്മില്‍, അഹ്മദ് മശൂഖ് എന്നിവരാണ് പിടിയിലായത്.
ഹാസനിലാണ് പ്രതികള്‍ ഉണ്ടായിരുന്നത്. ഇവരെ മംഗളൂറിലെത്തിച്ച് കൊണാജെ പൊലീസും സിറ്റി ക്രൈംബ്രാഞ്ചും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. കാറും നാല് മൊബൈല്‍ ഫോണുകളും പ്രതികളില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. മുനാഫ് ബിബിഎ പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥിയാണ്. മുസമ്മില്‍ ബെംഗളൂറില്‍ ഹോടെലിലും മശൂഖ് സ്പോര്‍ട്സ് കടയിലും ജോലി ചെയ്യുകയായിരുന്നു. ബെംഗളുറു, മംഗളുറു, കാസര്‍കോട്, ഉപ്പള എന്നിവിടങ്ങളില്‍ മയക്കുമരുന്ന് വില്ക്കാന് പ്രതികള്‍ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇവര്‍ ബെംഗളൂറിലെ ഒരു ആഫ്രികന്‍ സ്വദേശിയില്‍ നിന്നാണ് എം ഡി എം എ വാങ്ങിയതെന്നും പൊലീസ് അറിയിച്ചു.
ആഫ്രികന്‍ പൗരനെയും അറസ്റ്റ് ചെയ്യുമെന്ന് സിറ്റി പൊലീസ് കമീഷണര്‍ എന്‍ ശശി കുമാര്‍ പറഞ്ഞു. വിശദമായ അന്വേഷണം ഉണ്ടാകുമെന്നും ആവശ്യമെങ്കില്‍ ബെംഗളുറു പൊലീസിന്റെ സഹായം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.