സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. പവന്റെ വില 80 രൂപ കുറഞ്ഞ് 35,120 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4390 രൂപയുമായി. കഴിഞ്ഞ ദിവസം 35,200 രൂപയായിരുന്നു പവന്റെ വില. ഇതോടെ മൂന്നാഴ്ചക്കിടെ പവന്റെ വിലയിൽ 1,840 രൂപയുടെ കുറവാണുണ്ടായത്.
അതേസമയം, കഴിഞ്ഞയാഴ്ചയിലെ കനത്ത തകർച്ചക്കുശേഷം ആഗോള വിപണിയിൽ സ്വർണവിലയിൽ ഉണർവുണ്ടായി. സ്‌പോട് ഗോൾഡ് വില 0.5ശതമാനമുയർന്ന് ഒരു ട്രോയ് ഔൺസിന് 1,772.34 ഡോളറിലെത്തി. കഴിഞ്ഞയാഴ്ച വിലയിൽ ആറുശതമാനത്തോളം ഇടിവുണ്ടായശേഷമാണ് വിലയിൽ നേരിയ വർധനവുണ്ടായത്.
പലിശ നിരക്ക് ഉയർത്താനുള്ള യുഎസ് ഫെഡ് റിസർവിന്റെ തീരുമാനമാണ് ആഗോള വിപണിയിൽ സ്വർണത്തെ ബാധിച്ചത്. ഡോളർ കരുത്തുനേടിയതും വിലയിടിവിന് കാരണമായി.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.4ശതമാനം ഉയർന്ന് 46,911 നിലവാരത്തിലെത്തി.