സംഘപരിവാറിനോട് പരസ്യ പോരിനിറങ്ങി ട്വിറ്റര്‍? മോഹന്‍ ഭാഗവതിന്റെ ബ്ലു ടിക് നീക്കം ചെയ്തു

0
277

ന്യൂഡല്‍ഹി: ഐടി നയവുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കെ നിര്‍ണായക നീക്കവുമായി ട്വിറ്റര്‍. ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിന്റെ ഹാന്‍ഡിലില്‍ നല്‍കിയിരുന്ന ബ്ലു ടിക്ക് നീക്കം ചെയ്തു. ഔദ്യോഗിക സ്വഭാവമുള്ള ഹാന്‍ഡിലുകള്‍ക്കാണ് ബ്ലു ടിക് നല്‍കിയിരുന്നത്.

നേരത്തെ രാഷ്ട്രീയ നേതാക്കള്‍ക്ക് നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ ട്വിറ്റര്‍ റദ്ദാക്കുമെന്ന് സൂചനകളുണ്ടായിരുന്നു. പിന്നാലെ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്റെ ബ്ലൂ ടിക് നീക്കം ചെയ്തിരുന്നു. എന്നാല്‍ ഇത് പിന്നീട് പുനസ്ഥാപിച്ചു.

20.76 ലക്ഷം ഫോളോവേഴ്സുള്ള ട്വിറ്റര്‍ ഹാന്‍ഡ്ലിന്റെ വെരിഫൈഡ് ബ്ലൂ ടികാണ് ആര്‍എസ്എസ് അധ്യക്ഷന് നഷ്ടമായിരിക്കുന്നത്. സുരേഷ് ജോഷി, അരുണ്‍ കുമാര്‍, കൃഷ്ണ ഗോപാല്‍ എന്നീ ആര്‍എസ്എസ് നേതാക്കളുടെ ബ്ലൂ ടിക്കും നീക്കം ട്വിറ്റര്‍ ചെയ്തിട്ടുണ്ട്.

സംഘപരിവാറിനോട് പരസ്യ പോരിനാണ് ട്വിറ്റര്‍ തുടക്കം കുറിച്ചിരിക്കുന്നതെന്ന വാദവും ചിലര്‍ ഉന്നയിക്കുന്നുണ്ട്. ആഴ്ച്ചകള്‍ക്ക് മുന്‍പ് സംഘപരിവാര്‍ അനുകൂല നിലപാട് പിന്തുടരുന്ന കങ്കണ റണൗട്ടിന്റെ ഹാന്‍ഡില്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here