ഇംഫാൽ: മണിപ്പൂരിൽ റവന്യു ഉന്റലിജന്റിസിന്റെ നേതൃത്വത്തിൽ വൻസ്വർണക്കടത്ത് പിടികൂടി. 21 കോടി വിലവരുന്ന 43 കിലോ സ്വർണ ബിസ്ക്കറ്റാണ് അധികൃതർ പിടിച്ചെടുത്തത്.
ഇന്റലിജന്റ്സിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് 18 മണിക്കൂർ നീണ്ട തെരച്ചിലിന് ഒടുവിലാണ് ഇംഫാൽ നഗരത്തിൽവെച്ച് രണ്ടുപേർ സഞ്ചരിച്ച കാർ പിടികൂടിയത് കാറിൽ മൂന്ന് രഹസ്യ അറകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ ബിസ്കറ്റുകൾ. 260 വിദേശ നിർമിതസ്വർണ ബിസ്ക്കറ്റുകളാണ് കണ്ടെടുത്തത്. കാറിലുണ്ടായിരുന്ന രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
വാഹനം മുമ്പും സ്വർണക്കടത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നും ഇന്റലിജൻസ് അധികൃതർ അറിയിച്ചു. മൂന്ന് മാസത്തിനുള്ളിൽ സംസ്ഥാനത്ത് 67 കിലോ സ്വർണമാണ് പിടിച്ചെടുത്തത്. കൊവിഡ് ലോക്ക്ഡൗണിനിടയിലും മ്യാന്മർ അതിർത്തി വഴി സ്വർണക്കടത്ത് തുടരുകയാണെന്ന് അധികൃതർ പറഞ്ഞു.