ലോക്ഡൗൺ നാളെ രാത്രി പിൻവലിച്ചേക്കും; ഇളവുകൾ ടിപിആർ അടിസ്ഥാനത്തിൽ

0
304

തിരുവനന്തപുരം∙ സംസ്ഥാനത്ത് ലോക്ഡൗൺ നാളെ അർധരാത്രി പിൻവലിച്ചേക്കും. പൊതുഗതാഗതം പുനരാരംഭിക്കുന്നതും മദ്യശാലകൾ തുറക്കുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്. തദ്ദേശസ്ഥാപനങ്ങളെ ക്ലസ്റ്ററുകളായി തിരിച്ച് ടിപിആർ കൂടിയ സ്ഥലങ്ങളിൽ ലോക്ഡൗൺ തുടരാനും ആലോചനയുണ്ട്.

ടിപിആർ അനുസരിച്ച് നാലായി മേഖലകളായി തിരിച്ച് ഇളവുകൾ നൽകാനാണ് സാധ്യത. ടിപിആർ 30 ന് മുകളിൽ, ടിപിആർ 20 നും 30 നും ഇടയിൽ, ടിപിആർ 8 നും 20 നും ഇടയിൽ, ടിപിആർ 8 ൽ താഴെ. ഈ രീതിയിൽ തരം തിരിച്ചാകും നിയന്ത്രണം. ടിപിആർ 30 ന് മുകളിലുള്ളയിടങ്ങളിൽ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തും. ടിപിആർ 20 ന് മുകളിൽ സമ്പൂർണ ലോക്ഡൗണായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here