ലക്ഷദ്വീപ് വിഷയത്തില്‍ അമിത് ഷാ ഉറപ്പു നല്കിയെന്ന് കാന്തപുരം; നേരിട്ട് ഫോണില്‍ വിളിച്ചു

0
304

ജനന്മക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങളൊന്നും ലക്ഷദ്വീപില്‍ ഉണ്ടാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പു നല്കിയെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍. പ്രഫുല്‍ പട്ടേലിന്റെ നടപടികള്‍ക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് അയച്ച കത്തിനെ തുടര്‍ന്ന് ഫോണില്‍ വിളിച്ചാണ് ഇക്കാര്യം അറിയിച്ചതെന്നും കത്തില്‍ ഉന്നയിച്ച കാര്യങ്ങളെ ഗൗരവപൂര്‍വ്വം കാണുന്നുവെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കിയെന്നും കാന്തപുരം പറഞ്ഞു.

ലക്ഷദീപിലെ ജനങ്ങളുടെ കൂടെത്തന്നെയാണ് കേന്ദ്രസര്‍ക്കാരെന്നും, അവിടുത്തെ ജനങ്ങളുടെ സംസ്‌കാരവും ജീവിതരീതിയും പരിരക്ഷിക്കുന്ന നടപടികള്‍ക്കൊപ്പമായിരിക്കും സര്‍ക്കാര്‍ നില്‍ക്കുകയെന്നും അമിത് ഷാ ഉറപ്പുനല്‍കിയെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.

ജനഹിതത്തിനു വിരുദ്ധമായി നടപ്പിലാക്കപ്പെട്ട പുതിയ നിയമങ്ങള്‍ റദ്ദാക്കി ഉത്തരവ് വന്നാല്‍ മാത്രമേ ജനങ്ങള്‍ ആശങ്കകളില്‍ നിന്ന് മുക്തരാകുകയുള്ളൂ എന്ന് അമിത് ഷായെ അറിയിച്ചതായും കാന്തപുരം ഫെയ്‌സ്ബുക്കില്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

ലക്ഷദീപിലെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ കൊണ്ടുവന്ന നിയമങ്ങള്‍ ദീപ് വാസികളുടെ ജീവിതത്തിനും സംസ്‌കാരത്തിനും ഭീഷണി ഉയര്‍ത്തുന്നതാണെന്ന് വിശദീകരിച്ച് ഇന്ത്യന്‍ പ്രസിഡന്റ്, പ്രധാന മന്ത്രി, ആഭ്യന്തര മന്ത്രി എന്നിവര്‍ക്ക് കത്തയച്ചിരുന്നു. പ്രസ്തുത കത്ത് വായിച്ച ശേഷം, ബഹു. ആഭ്യന്തര മന്ത്രി ശ്രീ. അമിത് ഷാ ഇന്ന് ടെലഫോണില്‍ ബന്ധപ്പെട്ടിരുന്നു.
കത്തില്‍ ഉന്നയിച്ച കാര്യങ്ങളെ ഗൗരവപൂര്‍വ്വം കാണുന്നുവെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. ലക്ഷദീപിലെ ജനങ്ങളുടെ കൂടെത്തന്നെയാണ് കേന്ദ്രസര്‍ക്കാറെന്നും, അവിടുത്തെ ജനങ്ങളുടെ സംസ്‌കാരവും ജീവിതരീതിയും പരിരക്ഷിക്കുന്ന നടപടികള്‍ക്കൊപ്പമായിരിക്കും സര്‍ക്കാര്‍ നില്‍ക്കുകയെന്നും ആശങ്കകള്‍ വേണ്ടെന്നും ജനന്മക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകില്ലെന്നു അദ്ദേഹം പറഞ്ഞു.

അതേസമയം, ദ്വീപ് വാസികള്‍ ഇപ്പോഴും അനുഭവക്കുന്ന കടുത്ത ആശങ്കളെ പറ്റി സംഭാഷണത്തില്‍ സംസാരിച്ചു. ദ്വീപ് വാസികള്‍ക്ക് മേല്‍ അഡ്മിനിസ്‌ട്രേറ്റര്‍ കഴിഞ്ഞ ആറു മാസങ്ങളില്‍ ചുമത്തിയ നിയമങ്ങള്‍ ഒഴിവാക്കണമെന്നും അവരുടെ തനത് ജീവിത സംസ്‌കാരങ്ങള്‍ തുടരാന്‍ പ്രോത്സാഹനകരമായ നിലപാടുകളാണ് സര്‍ക്കാര്‍ എടുക്കേണ്ടതെന്നും ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടു. ജനഹിതത്തിനു വിരുദ്ധമായി നടപ്പിലാക്കപ്പെട്ട പുതിയ നിയമങ്ങള്‍ റദ്ധാക്കി ഉത്തരവ് വന്നാലേ ജനങ്ങള്‍ ആശങ്കകളില്‍ നിന്ന് മുക്തരാകുകുകയുള്ളൂ എന്നും അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട

LEAVE A REPLY

Please enter your comment!
Please enter your name here