ബുഡാപെസ്റ്റ്: യൂറോ കപ്പിനിടെയുള്ള വാര്‍ത്താ സമ്മേളനത്തില്‍ യൂറോ 2020 ടൂര്‍ണമെന്റിന്റെ ഒഫിഷ്യല്‍ സ്‌പോണ്‍സര്‍മാരായ കോളയുടെ കുപ്പികള്‍ ക്രിസ്റ്റ്യാനോ റൊണാൾഡോ എടുത്തുമാറ്റിയ സംഭവത്തിന് ശേഷം വിപണിയില്‍ കൊക്കകോളക്ക് തിരിച്ചടി. ഓഹരിയില്‍ കമ്പനിക്ക് 1.6 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
കൊക്കകോളയുടെ പ്രതിദിന മൂല്യം 242 ബില്യണ്‍ ഡോളറില്‍ നിന്ന് 238 ബില്യണ്‍ ഡോളറായാണ് 24 മണിക്കൂറിനുള്ളില്‍ കുറഞ്ഞത്.
കോളയല്ല പച്ചവെള്ളമാണ് കുടിക്കേണ്ടതെന്ന റൊണാള്‍ഡോയുടെ ആംഗ്യം കോളക്ക് ഒറ്റ ദിവസത്തില്‍ 4 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണുണ്ടാക്കിയത്.
ഓഹരി വിപണിയിലും കോളക്ക് നഷ്ടമുണ്ടായിട്ടുണ്ട്. 56.10 ഡോളറായിരുന്ന വില ഒരു ഓഹരിക്ക് 55.22 ഡോളറായി കുറഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
കൊക്കക്കോളയോ യുവേഫയോ റൊണാള്‍ഡോയുടെ നിലപാടിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. 1988 മുതല്‍ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്‌പോണ്‍സറായി പങ്കാളിയായ കൊക്കകോളക്ക് എന്തായാലും വലിയ തിരിച്ചടിയാണ് ക്രിസ്റ്റ്യാനോയുടെ നടപടി കാരണമുണ്ടയത്.
ഹംഗറിക്കെതിരായ മത്സരത്തിന് മുന്നോടിയായി കോച്ചിനൊപ്പമുള്ള വാര്‍ത്താ സമ്മേളനത്തിലായിരുന്നു ക്രിസ്റ്റ്യാനോ തന്റെ മുന്നില്‍ വെച്ചിരുന്ന കോള കുപ്പികള്‍ എടുത്ത് മാറ്റി വെള്ളമാണ് കുടിക്കേണ്ടതെന്ന ഉപദേശം നല്‍കിയത്.
Cristiano Ronaldo was angry because they put Coca Cola in front of him at the Portugal press conference, instead of water! 😂
He moved them and said "Drink water" 😆pic.twitter.com/U1aJg9PcXq
— FutbolBible (@FutbolBible) June 14, 2021
ടേബിളില്‍ ഉണ്ടായിരുന്ന കോളക്കുപ്പികള്‍ എടുത്തുമാറ്റി കുപ്പിവെള്ളം ഉയര്‍ത്തിക്കാണിച്ച് ഇതാണ് കുടിക്കേണ്ടതെന്ന് പറയുകയും ചെയ്യുന്ന വീഡിയോ സമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
തന്റെ ഭക്ഷണ രീതിയിലും ഫിറ്റ്‌നെസിലും ഏറെ ശ്രദ്ധിക്കുന്ന വ്യക്തിയാണ് റൊണാള്‍ഡോ. ജംഗ് ഫുഡ് അടക്കമുള്ള ആരോഗ്യകരമല്ലാത്ത ഭക്ഷണ രീതികള്‍ക്കെതിരെ മുമ്പും റൊണാള്‍ഡോ രംഗത്തെത്തിയിരുന്നു.
ശീതള പാനീയങ്ങളോട് താത്പര്യമില്ലെന്ന കാര്യം കഴിഞ്ഞ വര്‍ഷം ഗ്ലോബല്‍ സോക്കര്‍ അവാര്‍ഡ് ചടങ്ങില്‍ ക്രിസ്റ്റിയാനോ പറഞ്ഞിരുന്നു.